പ്രഭാതമായി

വാതിലിന്റെ വിളുമ്പിലൂടെ

നിന്റെ കിരണങ്ങളുടെ ദ്യുതി!

പ്രഭാതമായി എന്നറിയിക്കുവാൻ

നിനക്കിത്ര തിടുക്കമോ?

ഓരോ പൊൻപുലരിയും

എനിക്കുമാത്രമാണെന്ന അഭിമാനം

ഈ നനുത്ത പ്രഭാതം

എനിക്കു സമ്മാനിച്ചത്‌

ഓർമ്മകൾ ഒരുപാട്‌…. ഒരുപാട്‌.

ഹിമശകലങ്ങൾ

ഊർന്നു വീണു നനഞ്ഞ കറുക,

ഈ പാദങ്ങളിൽ

ഊഷ്‌മളമായ നനവ്‌.

ഈ മൃദുലത ആനന്ദമാണെനിക്ക്‌.

ഇന്നലെകളിലെ

പ്രഭാതങ്ങളുടെ ഒരു നീണ്ടനിര

ആയിരത്തൊന്നു രാവുകളിലും

പറഞ്ഞാൽ തീരാത്തവണ്ണം

സുഖദമായ കനവുകൾ.

വരും പ്രഭാതങ്ങളിലും

ലോലഭാവങ്ങളോടെ

കനവുകളുടെ തമ്പുരുമീട്ടി.

താളമായി, ലയമായി, ശ്രുതിയായി,

നീ വരുമെന്ന പ്രതീക്ഷ.

നിനക്കു സമ്മാനിക്കുവാൻ

ഇനിയെത്ര ഉഷസ്സുകൾ!

സന്തോഷത്തിലാണു ഞാൻ

ഏറെ സന്തോഷത്തിൽ!

Generated from archived content: poem1_jun18_11.html Author: thresiamm_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English