കേരളപ്പിറവി ദിനത്തിൽ ‘പുഴ’യുടെ സമ്മാനം

ഈ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്‌ ലോക മലയാളി സമൂഹത്തിന്‌ പുഴ ഡോട്‌ കോം അതിവിശിഷ്ടമായ ഒരു സമ്മാനം ഒരുക്കുകയാണ്‌. യൂണീകോഡ്‌ ഫോണ്ടിന്റെ വരവോടുകൂടി സൈബർ ലോകത്ത്‌ മലയാളഭാഷയുടെ കുതിച്ചുകയറ്റം നാം അനുഭവിച്ചതാണ്‌. എഴുത്തിന്റെ യാഥാസ്ഥിതിക രീതികളെയൊക്കെ തകിടം മറിച്ച്‌ ബ്ലോഗുകളും അനുബന്ധ എഴുത്തുരീതികളും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി. എങ്കിലും അറിഞ്ഞതും അറിയപ്പെടാത്തതുമായ ഇത്തരം എഴുത്തുകൾ പലയിടത്തുമായി ചിതറിക്കിടക്കുന്ന കാഴ്‌ചയാണ്‌ നമുക്കിപ്പോൾ കാണാൻ കഴിയുക. ഇതുമൂലം അർഹതപ്പെട്ട ചിലരെങ്കിലും തിരിച്ചറിയപ്പെടാതെ പോകുന്നു. ഇതിനൊരു പരിഹാരമായിട്ടാണ്‌ പുഴ ഡോട്‌ കോം ‘തൊരപ്പൻ’ (www.thorappan.com) എന്ന ഒരു സ്വതന്ത്ര സൈബർ ഇടത്തെ ഒരുക്കുന്നത്‌. ഇതിലൂടെ ഏവർക്കും തങ്ങൾക്കിഷ്ടപ്പെട്ട കൃതികൾ ലിങ്കു ചെയ്യാനും, അവയെക്കുറിച്ച്‌ ചർച്ച ചെയ്യാനും ഇഷ്ടപ്പെട്ടവയ്‌ക്ക്‌ വോട്ടു ചെയ്യാനും കഴിയും. ഇങ്ങനെ സൈബർ ലോകത്തിലെ മികച്ച കൃതികളെ കണ്ടെത്താൻ ഇതിലൂടെ സാധിക്കും. മലയാളപുസ്തകങ്ങളും, സിനിമകളും ഇതിലൂടെ വിലയിരുത്താനും വിശകലനം ചെയ്യാനും കഴിയും.

ഇതുപോലെ ‘കേരള വാർത്തകൾ മലയാളം കൃതികൾ’ (http://news.puzha.com) എന്ന ഒരു സൈറ്റും ‘പുഴ ഒരുക്കിയിട്ടുണ്ട്‌. ദീപിക, മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, MSN മലയാളം, യാഹൂ ന്യൂസ്‌, ദാറ്റ്‌സ്‌ മലയാളം തുടങ്ങി മലയാളഭാഷയിലെ ഒട്ടെല്ലാ വാർത്താസൈറ്റുകളുടെ ലിങ്കുകൾ തലക്കെട്ടുകളായി ഈ ഒരൊറ്റ സ്വതന്ത്ര ഇടത്തിലൂടെ നമുക്ക്‌ ലഭ്യമാകുന്നു. ഇതിലൂടെ വായനക്കാർക്ക്‌ മലയാളം വാർത്തകളും മറ്റ്‌ കൃതികളും ഏറെ പരതാതെ എളുപ്പത്തിൽ ഒരിടത്തുനിന്നു തന്നെ ലഭിക്കുന്നു.

പുഴ ഡോട്‌ കോം ഉദ്ദേശിക്കുന്ന സാമൂഹിക-മാധ്യമ (വെബ്‌ 2.0) പരിശ്രമങ്ങളുടെ ആദ്യഘട്ടമായാണ്‌ ഈ രണ്ടു സൈറ്റുകൾ ഒരുക്കിയിരിക്കുന്നത്‌.

കേരളപ്പിറവി ദിനത്തിൽ ലോകമലയാളികൾക്ക്‌ പുഴ ഡോട്‌ കോം നൽകുന്ന ഉപഹാരങ്ങളാണിത്‌. നിങ്ങൾ ഇത്‌ ഹൃദയപൂർവ്വം സ്വീകരിക്കുമെന്നും ’പുഴ‘യുടെ പ്രവർത്തനങ്ങളോട്‌ സഹകരിക്കുമെന്നും വിശ്വസിക്കുന്നു.

കേരളപ്പിറവി ആശംസകൾ….

Generated from archived content: edit1_oct31_07.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English