രണ്ടിലൊന്ന്‌

ഉണ്ണാതവൾ

മൗനവൃതമെടുത്തു

പ്രഭാതവണ്ടിക്ക്‌

പോകുമെന്നുറപ്പിച്ചു

പറഞ്ഞു.

ഇരുൾപ്പാളിപിളർന്നു

സത്യം പുറത്തുവരാൻ

ഞാൻ

തൊടിയിലേക്കുതന്നെ

നോക്കിയിരുന്നു.

അപ്പുറത്ത്‌ മുത്തശ്ശി

പിറുപിറുക്കുന്നുണ്ടായിരുന്നു

“മാവിൽ തിന്നാൽ

പണിയാരത്തിൽ കുറയും”

കരഞ്ഞുകരഞ്ഞവൾ

ഉറങ്ങി.

വക്കീലോഫീസിലേക്കുള്ള

പടവുകളിൽ

എന്റെ മനസുടക്കിനിന്നു;

മാങ്ങയോ?

അണ്ടിയോ?

രണ്ടാലും

മാമ്പൂവല്ലെന്നുറപ്പ്‌.

Generated from archived content: poem3_april25_11.html Author: suresh_gangadhar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English