കാഴ്‌ച

തൊടിയിലേക്കൂർന്നിറങ്ങിയ

ഭൂതകാലത്തിനെ ഓമനിച്ചു

നിൽക്കവേയാണറിയുന്നത്‌

പടിയിറങ്ങിപ്പോയത്‌

നിന്റെഗന്ധമുള്ള ഇന്നലകളാണെന്ന്‌,

പലപ്പോഴും നമ്മൾ

പകുത്തെടുക്കപ്പെട്ടതറിയാതെ,

ഉപേക്ഷിക്കപ്പെടേണ്ടി വരുന്നു.

പുഴ പാടിയിരുന്നിടത്ത്‌

നിന്റെ കാൽപ്പാടുകൾ തേടി

നോക്കിയപ്പോഴാണറിയുന്നത്‌

പുഴ ടിപ്പറിൽകയറി

പോക്കറ്റിലുറങ്ങിയെന്ന്‌;

തൊട്ടടുത്ത്‌ നിന്നെതിരഞ്ഞെങ്കിലും

ഉയർത്തികെട്ടിയ

കോൺക്രീറ്റുഭിത്തിയിൽ

തട്ടികൈവേദനിച്ചു

നീ അപ്പുറവും

ഞാൻ ഇപ്പുറവും

നമ്മുടെ കാക്കത്തണ്ടുകൾ

കഥപറയുന്ന

വിദ്യാലയമന്വേഷിച്ചപ്പോഴാണറിയുന്നത്‌;

ബീവറേജിനുമുന്നിൽ

ക്യൂ നിന്നാലേ…….

കളിക്കൂട്ടുകാരിയെ

തിരഞ്ഞെത്തിയപ്പോളറിയാതെ എങ്കിലും

ഒരു നിമിഷം;

അവൾ നഗരസാഗരവീചിയിൽ

ഫോൺനമ്പർ………..

Generated from archived content: poem1_mar25_11.html Author: suresh_gangadhar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English