വികസിക്കുന്ന പ്രപഞ്ചം -4

നാം ഏതു ദിശയില്‍ നിന്നും പ്രപഞ്ചത്തെ നോക്കിയാലും ഒരേ രൂപത്തില്‍ കാണപ്പെടുന്നെന്നും പ്രപഞ്ചത്തെ മറ്റെവിടെ നിന്ന് നിരീക്ഷിച്ചാലും ഇത് യഥാര്‍ത്ഥമാണെന്നുള്ള ലളിതമായ രണ്ട് അനുമാനങ്ങള്‍ ഫ്രീഡ്മാന്‍ കൊണ്ടു വന്നു. ഈ രണ്ട് ആശയങ്ങള്‍ കൊണ്ടു മാത്രം പ്രപഞ്ചം അചരമാണെന്ന് നാം പ്രതീക്ഷിച്ചുകൂടാ എന്ന് ഫ്രീഡ്മാന്‍ തെളിയിക്കുകയുണ്ടായി. 1922 -ല്‍ യഥാര്‍ത്ഥത്തില്‍ , എഡ്വിന്‍ ഹബിളിന്റെ കണ്ടു പിടുത്തത്തിനു വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഹബിള്‍ കണ്ടെത്തിയ അതേ കാര്യം ഫ്രീഡ്മാന്‍ പ്രവചിച്ചിരുന്നു.

ഏതു ദിശയില്‍ നിന്ന് നോക്കുമ്പോഴും പ്രപഞ്ചം ഒരേപോലെ കാണപ്പെടുന്നു എന്ന അനുമാനം യഥാര്‍ത്ഥത്തില്‍ ശരിയായിരുന്നില്ല. ഉദാഹരണത്തിനു നമ്മുടെ ഗാലക്സിയിലെ മറ്റു നക്ഷത്രങ്ങള്‍ സന്ധ്യാകാശത്ത് പ്രകാശത്തിന്റെ വ്യത്യസ്ത ബാന്റുകളായി രൂപം കൊള്ളുന്നത് നാം കണ്ടു കഴിഞ്ഞു. ഇതിനെയാണ് നാം ഗാലക്സിയെന്നു വിളിക്കുന്നത്. എന്നാല്‍ നമ്മള്‍ വിദൂര ഗാലക്സികളിലേക്കു നോക്കുമ്പോള്‍ ഏറെക്കുറെ അവ ഒരേ എണ്ണത്തില്‍ കാണപ്പെടുന്നു. അതുകൊണ്ട് പ്രപഞ്ചം ഏകദേശം എല്ലാ ദിശയിലും ഒരേ പോലെ കാണപ്പെടുന്നുവെന്ന് പറയാം. ഇത് ഒരാള്‍ ഗാലക്സികള്‍ തമ്മിലുള്ള അകലം താരതമ്യം ചെയ്യുമ്പോള്‍ വലിയ തോതില്‍ വീക്ഷിക്കുകയും ചെറിയ തോതിലുള്ളവയെ തള്ളിക്കളയുകയും ചെയ്യുമ്പോഴാണ്. വളരെക്കാലം ഫ്രീഡ്മാന്റെ അനുമാനത്തിനു പര്യാപ്തമായ നീതീകരണമായിരുന്നു ഇത്. ഏകദേശനം എന്ന നിലയില്‍ ഫ്രീഡ്മാന്റെ അനുമാനം പ്രപഞ്ചത്തെ സംബന്ധിച്ച് അതിശയകരമായ കൃത്യതയുള്ള വിശദീകരണമാണെന്ന് തെളിയിക്കപ്പെടുകയുണ്ടായി . ഇത് ഈ അടുത്ത കാലത്തെ ഒരു ആകസ്മിക സംഭവമാണ്.

1965 -ല്‍ ന്യൂജഴ്സിയിലെ ബെല്‍ ടെലഫോണ്‍ ലബോട്ടറിയിലെ രണ്ട് അമേരിക്കന്‍ ഭൌതിക ശാസ്ത്രജ്ഞന്മാരായ അര്‍നോപെന്‍സിയാസും റോബര്‍ട്ട് വിത്സനും വളരെ സുതാര്യമായ ഒരു മൈക്രോവേവ് സംസൂചകം പരിശോധിക്കുകയായിരുന്നു ( പ്രകാശതരംഗങ്ങളേപ്പോലെയാണ് മൈക്രോവേവ് എന്നാല്‍ ഇതിന്റെ ആവൃത്തി സെക്കന്റില്‍ 10 ശതകോടി തരംഗങ്ങളാണ്.) സംസൂചകം അത് പിടിച്ചെടുക്കുന്നതിലും വളരെ കൂടുതല്‍ ശബ്ദങ്ങള്‍ പിടിച്ചെടുക്കുന്നതു കണ്ട് പെന്‍സിയാസും വിത്സനും അകാരണമായി ഉത്കണ്ഠപ്പെട്ടു. കാരണം ഈ ശബ്ദം ഒരു പ്രത്യേക ദിശയില്‍ നിന്നു വരുന്നതായി കാണപ്പെട്ടില്ല. ഇതിനുള്ള കാരണം കണ്ടു പിടിക്കാന്‍ സംസൂചകത്തെ പരിശോധിച്ചപ്പോള്‍‍ സംസൂചകത്തില്‍ പക്ഷികളുടെ കാഷ്ഠങ്ങള്‍ കണ്ടെത്തുകയും മറ്റുള്ള കേടുപാടുകളെ പരിശോധിക്കുകയും ചെയ്ത് അതൊക്കെ ഒഴിവാക്കുകയുണ്ടായി. സംസൂചകം മുകളിലേക്കു ചൂണ്ടി നില്‍ക്കുന്ന അവസ്ഥയേക്കാള്‍ അല്ലാത്ത അവസ്ഥയില്‍ അന്തരീക്ഷത്തിനകത്ത് നിന്ന് വരുന്ന ഏതൊരു ശബ്ദവും ശാന്തമാവുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഇതിനു കാരണം തലക്കു മുകളില്‍ നിന്ന് സ്വീകരിക്കുന്ന പ്രകാശരശ്മിയേക്കാള്‍ ചക്രവാളത്തിനടുത്ത് നിന്നു സ്വീകരിക്കുന്ന പ്രകാശരശ്മികള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്നതാണ്. ഏത് ദിശയില്‍ സംസൂചകം പിടിച്ചപ്പോഴും അധിക ശബ്ദം ഒന്നായി തന്നെ കാണപ്പെട്ടു. ഇതിനര്‍ത്ഥം ഈ അധിക ശബ്ദം അന്തരീക്ഷത്തിനു പുറത്ത് നിന്ന് ആകണം വരുന്നത് എന്നാണ്. ഭൂമി സ്വന്തം അച്ചുതണ്ടിലും സൂര്യനു ചുറ്റും ഭ്രമണം ചെയ്തിട്ടു പോലും ഈ ശബ്ദം രാവും പകലും വര്‍ഷം മുഴുവനും ഒരേപോലെയായിരുന്നു. ഇതിനര്‍ത്ഥം ഈ വികിരണം സൗരയൂഥത്തിനു പുറത്തു നിന്ന്, ഗാലക്സിക്കു പുറത്തു നിന്ന് വന്നിരിക്കണം എന്നാണ്. അല്ലെങ്കില്‍ ഭൂമിയുടെ ചലനം സംസൂചകത്തെ വ്യത്യസ്ത ദിശകളിലേക്ക് മാറ്റുമ്പോള്‍ ഇതും വ്യത്യാസപ്പെടേണ്ടതായിരുന്നു. യഥാര്‍ത്ഥത്തില്‍ വികിരണം നിരീക്ഷണപ്രപഞ്ചത്തെ മുഴുവനും കുറുകെ കടന്നു കൊണ്ടായിരിക്കണം നമ്മിലെത്തിച്ചേരുന്നത്. ഇത് വ്യത്യസ്ത ദിശകളില്‍ ഒന്നായി കാണപ്പെടുന്നതു കൊണ്ട് പ്രപഞ്ചവും വന്‍ തോതില്‍ ഒന്നു തന്നെയായിരിക്കണം. ഏത് ദിശയില്‍ നിന്നു നോക്കിയാലും പതിനായിരത്തില്‍ ഒരു ഭാഗം പോലും ശബ്ദം മാറുന്നില്ലെന്ന് ഇന്ന് നമുക്കറിയാം. അതുകൊണ്ട് പെന്‍സിയാസും വിത്സണും ഫ്രീഡ്മാന്റ് അതിശയകരമായ കൃത്യതയോടെയുള്ള തെളിവിലൂടെ യാദൃശ്ചികമായി കടന്നു പോയി എന്നു പറയാം.

ഏകദേശം ഈ സമയത്തു തന്നെ പ്രിസ്റ്റണ്‍ യൂണിവേഴ്സിറ്റിക്കടുത്തുള്ള രണ്ട് അമേരിക്കന്‍ ഭൌതികശാസ്ത്രജ്ഞന്മാരായ ബോബ് ഡിക്കിയും ജിം പീബിള്‍സും മൈക്രോവേവില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇവര്‍ അലക്സാണ്ടര്‍ ഫ്രീഡ്മാന്റെ വിദ്യാര്‍ത്ഥിയായിരുന്ന ജോര്‍ജ്ജ് ഗാമോവിന്റെ നിര്‍ദ്ദേശപ്രകാരം ആദ്യകാല പ്രപഞ്ചം വളരെ ചൂടേറിയതു ഘനത്വമുള്ളതും ശ്വേതതപ്തദീപ്തവും ആയിരുന്നു എന്ന ആശയത്തില്‍ ഗവേഷണം നടത്തുകയായിരുന്നു. ആദ്യകാലപ്രപഞ്ചത്തിന്റെ ദീപ്തി നമുക്കിപ്പോഴും കാണേണ്ടിയിരിക്കുന്നു കാരണം പ്രപഞ്ചത്തിന്റെ അകലെ കിടക്കുന്ന ഭാഗങ്ങളില്‍ നിന്നു വരുന്ന പ്രകാശരശ്മികള്‍ ഇപ്പോള്‍ മാത്രം നമ്മിലെത്തുന്നേയുള്ളു എന്ന് ഡിക്കിയും പീബിള്‍സും വാദിക്കുകയുണ്ടായി. എന്നാല്‍ പ്രപഞ്ചത്തിന്റെ വീകാസം സൂചിപ്പിക്കുന്നത് പ്രകാശം വളരെ ഉയര്‍ന്ന തോതില്‍ ചുവപ്പു നീക്കത്തിനു വിധേയമാവുക നിമിത്തം ഇവ നമുക്ക് ഇന്ന് മൈക്രോവേവ് വികിരണങ്ങളായി കാണുന്നതായിരിക്കാം. ഈ വികിരണങ്ങളെ കണ്ടു പിടിക്കാന്‍ ഡിക്കിയും പീബിള്‍സും തയ്യാറെടുക്കുമ്പോള്‍ പെന്‍സിയോസും വിത്സണും ഇവരുടെ ഗവേഷണത്തെ കുറിച്ചു കേള്‍ക്കുകയും അത് തങ്ങള്‍ ആദ്യമേ കണ്ടു പിടിച്ചതാണെന്നു മന്‍സിലാക്കുകയും ചെയ്തു. ഇതിന് 1978-ല്‍ പെനിസിയോസിനും വിത്സണും നോബല്‍ സമ്മാനം നല്‍കുകയുണ്ടായി. ഇതില്‍ ഗാമോവിനെ ഉള്‍പ്പെടുത്താത്തതില്‍ ഡിക്കിയും പീബിള്‍സും വളരെയധികം ഖേദിക്കുകയുണ്ടായി.

Generated from archived content: kalathinte19.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English