ഓര്‍മ്മകുറിപ്പ്

മഴ! വെള്ളി നൂലുകള്‍ തീര്‍ത്ത്
പെയ്തിറങ്ങുകയാണ്….
എന്റെ ഓര്‍മ്മകളിലേക്ക്…
അത്രയേറെയിഷ്ടമായിരുന്നവള്‍ക്കീ മഴയെ!

അവള്‍….
ഒരു വിഷുക്കാലത്ത് ഞാനറിയാതെ
എന്നിലേക്കു കടന്നു വന്നവള്‍
ഞാനറിയാതെ എന്റെ ദു:ഖങ്ങള്‍ക്ക് സ്വാന്ത്വനമായവള്‍
ഞാന്‍ പറയാന്‍ മടിച്ചതും
പറയാന്‍ കൊതിച്ചതും,ബാക്കിയായതും
എന്റെകണ്ണില്‍ നിന്നും വായിച്ചെടുത്തവള്‍

അടക്കിവച്ച മോഹങ്ങളെ ജ്വലിപ്പിച്ചവള്‍
ഓരോ നിമിഷവും എന്നെ മോഹിപ്പിച്ചവള്‍
നടന്നു നീങ്ങിയ വഴിത്താരയില്‍
നാളേക്കുവേണ്ടി കാത്തിരുന്ന എനി-
ക്കവള്‍ നല്‍കിയ റോസാപ്പൂവിന്
സ്നേഹത്തിന്റെ സുഗന്ധമായിരുന്നു

ജീവിതം മുഴുവന്‍ എനിക്കുനല്‍കി
മറ്റൊരു വിഷുക്കാലത്തവള്‍ നടന്നു നീങ്ങി
ഞാനില്ലാതെ….
കണഠ്നാളത്തില്‍ കുടുങ്ങിയെന്‍ നിലവിളി-
യവള്‍തന്‍ പൊട്ടിക്കരച്ചിലില്‍ അലിഞ്ഞില്ലാതെയായി.

ഒരു സ്വപ്നം പോലെ
ഒരു പനിനീര്‍പൂ പോലെ
എന്നും സൂക്ഷിക്കാന്‍ ഓര്‍മ്മകള്‍ മാത്രം.
ബാക്കിയാക്കിയവള്‍ യാത്രയായി..

അന്നു നീയെനിക്കു നല്‍കിയ റോസാപ്പൂവിനിന്ന്
കണ്ണുനീരിന്റെ ഗന്ധമാണ്.
ഓര്‍ക്കുവാന്‍ മാത്രം ജീവിതത്തിന്റെ
നല്ല നിമിഷങ്ങള്‍ ബാക്കി വച്ച്
നീയിന്നെന്നില്‍ നിന്നെത്രയോ അകലെയാണ്.

സൂക്ഷിക്കുവാന്‍ വേണ്ടി മാത്രം നഷ്ടപ്പെട്ട ഓര്‍മ്മകള്‍
എന്നെ കവര്‍ന്നെടുക്കുമ്പോള്‍
നീയകന്ന കാല്പ്പാടുകള്‍ ഞാന്‍ കാണുന്നു.
നനവാര്‍ന്നെന്‍ കണ്‍തടങ്ങളില്‍
നിന്നൊരുതുള്ളി കണ്ണുനീര്‍
നിനക്കായ്…. പുഞ്ചിരിയോടെ…

Generated from archived content: poem3_aug18_11.html Author: shyji_seby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English