അഞ്ച്‌ കവിതകൾ

മറുപടി

വഴുതി വീണ
ശബ്‌ദങ്ങൾക്ക്‌
കനത്ത മഴയിലൊരിളം
മൗനം.

ഗണിതം

മഴനൂലുപോലും
അളന്നെടുക്കാനാകാതെ
വിരലുകൾ കൊണ്ടൊരു
അതിരു തിരിക്കൽ.

പക

എത്ര കുഴിച്ചു മൂടിയാലും
ഉറക്കം കിട്ടാത്ത
ഒരു രാത്രി
പിന്നെയും ബാക്കി.

അരാഷ്‌ട്രിയം

മുഷിയരുതെന്നും
മുഷിപ്പിക്കരുതെന്നും കരുതി
തുണിയുടുക്കാതെ
നടക്കാനും വയ്യെന്നായി.

മൗനം

പ്രാർത്ഥന പോലെ
ഈ മൗനം മാത്രം മതി
എനിയ്‌ക്ക്‌
നിന്നിലേക്കൂളിയിടാൻ.

Generated from archived content: poem1_feb15_10.html Author: shivdas_kudallur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English