ഗര്‍ഭഛിദ്രം

മുലപ്പാല്‍ സ്വപ്നം കണ്ടുറങ്ങിയ
പിഞ്ചു ഹൃദയത്തുടിപ്പിനെ
പാഷാണക്കല്ലുവച്ചുടച്ചു
കുപ്പിപാല്‍ മോന്തി ക്ഷീണമകറ്റി

കല്ലിച്ച മാറില്‍ നിന്നുതിര്‍ന്നത്
പഞ്ഞി വച്ചൊപ്പിയെടുക്കുമ്പോള്‍
വരണ്ടു വിളറിയ കുഞ്ഞധരം
മുലക്കണ്ണു നോക്കിക്കരയുകയായാരുന്നു..

മുകളില്‍ ദെെവത്തിന്‍ മിഴികളില്‍
രക്തം നിറഞ്ഞു ഭൂമിയിലേക്കൊഴുകി..

Generated from archived content: poem1_jan14_15.html Author: shafi_kallungal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English