ഘടികാരം

ചലവും ചോരയു-

മൊലിപ്പിച്ചു കൊണ്ടുന്മാദമോടെ

ഇരുൾക്കാട്ടിൽ മറയുന്ന

നപുംസകസന്ധ്യ….

ആദിയും അന്തവുമില്ലാതെ

ശൂന്യതയിലേക്ക്‌

നീണ്ടുപോകുന്ന

തുരുമ്പിച്ച ബന്ധങ്ങളുടെ ഒറ്റപ്പാളം….

തീപിടിച്ച്‌

നിലവിളിച്ചോടുന്ന

തീവണ്ടിയിൽ

ജനലും, വാതിലും

അപായച്ചങ്ങലയുമില്ലാത്ത

നിസ്സഹായതയിൽ

ഞാനും വെന്തുനീറുന്നു!!….

ഒടുവിൽ,

ലാവയുടെ മഹാനദികടക്കവേ

പാലവും വണ്ടിയും ഞാനും

ഉരുകിയൊലിക്കുന്നു….

ഘടികാരം

കൊത്തിവിഴുങ്ങിയ അഗ്നിമീനുകൾ

ചാരക്കുഞ്ഞുങ്ങളെ പ്രസവിക്കുന്നു….

Generated from archived content: poem_khadikaram.html Author: santhosh_koramangalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകവിയുടെ ദുഃഖം
Next articleകുരിശേറ്റം
Avatar
മലയാള പഠനഗവേഷണകേന്ദ്രം തൃശ്ശൂർ നടത്തിയ മലയാള കവിതാമത്സരത്തിൽ രണ്ടാം സ്ഥാനത്തിന്‌ അർഹനായി. സാഹിത്യ അക്കാദമി, എൻ.വി.ട്രസ്‌റ്റ്‌ തുടങ്ങിയവർ നടത്തിയ കവിതാക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്‌. മാതൃഭൂമി, ചന്ദ്രിക, ഉത്തരദേശം തുടങ്ങിയവയിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കണ്ണൂർ എ.ഐ.ആറിൽ കവിതകൾ അവതരിപ്പിക്കാറുണ്ട്‌. വിലാസം സന്തോഷ്‌ കോറമംഗലം, കൈതപ്രം, മാതമംഗലം പി.ഒ., കണ്ണൂർ - 670 306.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English