ഹാപ്പി ബർത്ത്‌ഡേ

മിനിക്കഥ

രാത്രി പുലരാൻ ഇനിയും അല്‌പം ബാക്കി. ശീതീകരണിയുടെ കുളിരിൽ എല്ലാവരും ഉറക്കത്തിലാണ്‌. എനിക്ക്‌ ഉറക്കം വന്നില്ല. ഓർമ്മകൾ മനസ്സിനെ വിലങ്ങിടുന്നു. അന്നൊരു പുലർച്ചെ അമ്മയുടെ ഉദരം വിട്ട്‌ അവൻ ലോകത്തിന്റെ മായക്കാഴ്‌ചയിലേക്ക്‌ മിഴിച്ചു നോക്കി. മെലിഞ്ഞ ശരീരം, ചുരുട്ടിപിടിച്ച കുഞ്ഞുകയ്‌കൾ, പട്ടിനോളം മാർദവമുള്ള കവിളുകൾ, ചോര പൊടിയുന്ന ചുവന്ന ചുണ്ടുകൾ. ബ്ലാങ്കെറ്റിൽ പൊതിഞ്ഞ്‌ ഡോക്‌ടർ അവനെ എന്റെ അടുത്തെത്തിച്ചു. എന്റെ ജന്മ സാഫല്യം. ആ മാർദവമുള്ള കുഞ്ഞുകവിളുകൾ എന്റെ ചുണ്ടോടു ചേർത്ത്‌ ഒരു കുഞ്ഞു ചുംബനം. അതെ പൊന്ന്‌ മോന്‌ അമ്മയുടെ ആദ്യ ചുംബനം.

Generated from archived content: story2_dec10_10.html Author: sabi_bava

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English