മൂന്നു കവിതകൾ

രഹസ്യം

ഒരു പുരുഷന്‌
സൂക്ഷിക്കാവുന്ന രഹസ്യങ്ങളെത്ര?
പതിനാറായിരത്തിയെട്ട്‌.
സ്ര്തീക്കോ?
ക്ഷമിക്കണം
ഞാൻ
ഈ നാട്ടുകാരനല്ല.

അഭിമാനം

കൂടിയ കടബാധ്യത
അഭിമാനത്തിന്റെ പര്യായമായി
ഞാൻ കൊണ്ടുനടക്കുന്നു.
അടിമയ്‌ക്ക്‌ അഭിമാനബോധം പാടില്ലെന്ന്‌
ഏതു നീതി ശാസ്ര്തത്തിലാണുള്ളത്‌?

സമൂഹം

മിഴികൾ നിറയാതെ
ചുണ്ടുകൾ വിതുമ്പാതെ
കരയുന്ന ഒരു പാവം മനുഷ്യനെ
സംതൃപ്തജീവിതം
നയിക്കുന്നവനെന്നു വിലയിരുത്തുന്ന
സമൂഹമാണ്‌ നമുക്കുള്ളത്‌.

Generated from archived content: poem1_feb22_08.html Author: ravindran_malayankavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English