യേശുദാസിന്‌ ആയുഷ്‌ക്കാല അവാർഡ്‌

പത്മഭൂഷൺ ഡോ.കെ.ജെ. യേശുദാസിന്‌ സരസ്വതി അവാർഡ്‌ യു.എസ്‌.എ ആയുഷ്‌ക്കാല അവാർഡ്‌ നൽകി ആദരിച്ചു. ഏപ്രിൽ 19ന്‌ ശനിയാഴ്‌ച ന്യൂയോർക്കിലെ ക്യൂൻസ്‌ കോൾഡൻ സെന്ററിൽ നടത്തപ്പെട്ട ഗാനമേളയുടെ അവസരത്തിലാണ്‌ അവാർഡുദാന കർമ്മം നടന്നത്‌. യു.എന്നിലെ ഇൻഡ്യൻ അംബാസിഡർ വിജയ്‌ നമ്പ്യാർ അവാർഡ്‌ നൽകി. സരസ്വതി അവാർഡ്‌ ഫൗണ്ടിംഗ്‌ പ്രസിഡന്റ്‌ ജോജോ തോമസ്‌ യേശുദാസിനെ പൊന്നാട അണിയിച്ചു. പ്രഭ യേശുദാസ്‌, വിജയ്‌ നമ്പ്യാർ, മജ്ജു തോമസ്‌, ജോജോ തോമസ്‌ എന്നിവർ ചേർന്ന്‌ ഭദ്രദീപം തെളിയിച്ചതിനുശേഷം ആരംഭിച്ച ഗാനമേളയിൽ ന്യൂയോർക്കിലും പരിസര പ്രദേശത്തുമുളള അനേകം സംഗീതപ്രേമികൾ പങ്കെടുത്തു.

ഗാനമേളയോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച വർണ്ണശബളമായ സുവനീറിന്റെ പ്രകാശനകർമ്മം വ്യവസായ പ്രമുഖൻ (എറിക്‌ ഷൂസ്‌) വർക്കി എബ്രാഹം യേശുദാസിന്‌ ഒരു കോപ്പി നൽകിക്കൊണ്ട്‌ നിർവഹിച്ചു.

Generated from archived content: news1_may19_08.html Author: raju_milapra

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English