പുഴ.കോം പത്താംവാർഷികാഘോഷവും പുസ്‌തകപ്രകാശനവും സമ്മാനവിതരണവും

മലയാളത്തിലെ ആദ്യത്തെ ഇന്റർനെറ്റ്‌ മാ​‍ാഗസിനായ പുഴ.കോം അതിന്റെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്‌ നടത്തിയ ചെറുകഥാ മത്സരത്തിൽ സമ്മാനാർഹമായ കഥയുൾപ്പെടെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം – “പുഴ പിന്നെയും പറയുന്നു” എന്ന പുസ്‌തകത്തിന്റെ പ്രകാശനവും സമ്മാനാർഹമായ കഥയ്‌ക്കുള്ള പുരസ്‌കാരവിതരണവും ഡിസംബർ 29-​‍ാം തിയതി പകൽ 12.30ന്‌ എറണാകുളം പ്രസ്സ്‌ ക്ലബ്ബ്‌ ഹാളിൽ വച്ച്‌ താഴെ പറയുന്ന പരിപാടികളോടെ നടക്കുന്നതാണ്‌. അതോടനുബന്ധിച്ച്‌ ബാലസാഹിത്യത്തിന്‌ ആദ്യമായി കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ നേടിയ പ്രശസ്‌ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറത്തിനെ ആദരിക്കുന്നതാണ്‌.

കാര്യപരിപാടി

സ്വാഗതം – എം.കെ. ചന്ദ്രശേഖരൻ (എഡിറ്റർ പുഴ.കോം)

അദ്ധ്യക്ഷപ്രസംഗം – കെ.എൽ.മോഹനവർമ്മ (ചീഫ്‌ എഡിറ്റർ

പുഴ.കോം)

പുസ്‌തകപ്രകാശനം – സി. രാധാകൃഷ്‌ണൻ

കോപ്പി ഏറ്റുവാങ്ങുന്നത്‌ – കെ.എം.റോയ്‌

സിപ്പിപള്ളിപ്പുറത്തിനെ

ആദരിക്കൽ – ബഹുമാന്യനായ മേയർ ടോണിചമ്മണി

പ്രസംഗം – ടോണിചമ്മണി (ആദരണീയമേയർ)

ചെറുകഥാപുരസ്‌കാര

വിതരണം – – ജിയോ കുര്യൻ (ഡയറക്‌ടർ പുഴ.കോം)

(ഹാരീസ്‌ നെന്മേനിയ്‌ക്ക്‌)

ആശംസാപ്രസംഗം – ടി.എം. എബ്രഹാം

മറുപടിപ്രസംഗം – സിപ്പിപള്ളിപ്പുറം, ഹാരീസ്‌ നെന്മേനി

കൃതജ്ഞത – ജിജി റോബി

Generated from archived content: news1_dec27_10.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English