‘ദി പവർ’ തുടങ്ങി

എസ്‌.എം.ഇ. സെന്റർ റാഗിംഗ്‌ പീഡനത്തെ ആസ്‌പദമാക്കി ബെന്നി ആശംസ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദി പവർ’ സിനിമയുടെ ചിത്രീകരണം തുടങ്ങി. ഡിവൈൻ സിനിമയുടെ ബാനറിൽ എൻ.ജെ.തോമസ്‌ നിർമിക്കുന്ന സിനിമയുടെ രചന ഹനീഫ അമ്പാടി നിർവഹിക്കുന്നു. കലാഭവൻ മണി, മുരളി, ജഗതി ശ്രീകുമാർ, സായികുമാർ, കൊച്ചിൻ ഹനീഫ, ദേവൻ, ഇന്ദ്രൻസ്‌, കൃഷ്‌ണപ്രസാദ്‌, പ്രദീപ്‌, ആരതി, കൃഷ്‌ണേന്ദു, പൊന്നമ്മ ബാബു തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഉത്‌പൽ വി.നായനാർ ഛായാഗ്രഹണവും എബ്രഹാം ലിങ്കൺ വാർത്താവിതരണവും കൈകാര്യം ചെയ്യുന്നു. ചമയം പട്ടണം റഷീദ്‌, കോട്ടയത്ത്‌ ഒറ്റ ഷെഡ്യൂളിൽ ചിത്രം പൂർത്തിയാക്കാനാണ്‌ തീരുമാനം.

Generated from archived content: cinema2_feb15_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English