‘അമ്മത്തൊട്ടിലി’ൽ ബിജുവും മോഹിനിയും

ബിജുമേനോന്റെ ‘അമ്മത്തൊട്ടിൽ’ എന്ന ചിത്രത്തിൽ നിന്നും നടി ഗീതു മോഹൻദാസ്‌ പിന്മാറി. മോഹിനിയാണ്‌ ഈ ചിത്രത്തിൽ ഗീതുവിന്‌ പകരക്കാരിയായിട്ടെത്തുന്നത്‌. മമ്മൂട്ടിയുടെ ‘വേഷ’ത്തെ തുടർന്ന്‌ മോഹിനി അഭിനയിക്കുന്ന ചിത്രമാണിത്‌. ഒരു മറവത്തൂർ കനവ്‌, ഈ പുഴയും കടന്ന്‌ എന്നീ ചിത്രങ്ങൾക്കുശേഷം ബിജുവും മോഹിനിയും നായികാനായകന്മാരായി അഭിനയിക്കുന്ന ചിത്രമാണിത്‌.

കിഴക്കേക്കുറ്റ്‌ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ്‌ അമനക്കര സംവിധാനം ചെയ്യുന്ന ‘അമ്മത്തൊട്ടിൽ’ സെപ്‌തംബർ പതിനാലിന്‌ അടൂരിൽ തുടങ്ങും. മാള അരവിന്ദൻ, ടി.എസ്‌.രാജു, സാജൻ പളളുരുത്തി, രാജാ സാഹിബ്‌, റോസ്‌ലിൻ, കുളപ്പുളളി ലീല തുടങ്ങിയവരും പ്രധാന താരങ്ങളാണ്‌. ഷിബു കിഴക്കേക്കുറ്റ്‌ നിർമ്മിക്കുന്ന അമ്മത്തൊട്ടിലിന്റെ തിരക്കഥ ഫിലിപ്പ്‌ തോമസ്‌, രാജേഷ്‌ അമനക്കര എന്നിവർ ചേർന്ന്‌ എഴുതുന്നു. സംഭാഷണം-ബിജു ജി.കൃഷ്‌ണൻ, ഛായാഗ്രഹണം-എസ്‌.ജി.രാമൻ, ഗാനരചന-ഷിബു കിഴക്കേക്കുറ്റ്‌ ചിക്കാഗോ, സംഗീതം- രാജേഷ്‌ അപ്പുക്കുട്ടൻ, ഗായകർ-എം.ജി.ശ്രീകുമാർ, ചിത്ര, കുൻസി, വാർത്താ പ്രചരണം-എ.എസ്‌.ദിനേശ്‌.

Generated from archived content: cinema1_sep7_05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English