ഒരു വട്ടി പൂതരുമോ..

‘ നൃത്തം വയ്ക്കും പൂത്തുമ്പീ
നീയൊരു വട്ടി പൂതരുമോ?’
‘ ചന്തമെഴുന്നൊരു പൂക്കളെ ഞാ-
നെങ്ങനെ നുളളും ചങ്ങാതീ?’
‘ വല്ലം നിറയേ പൂക്കളുമായ്
ചെല്ലക്കാറ്റേ നീ വരുമോ?’
‘ ഇമ്പം പകരും പൂവുകളെ
ഇറുത്തെടുക്കുവതെങ്ങനെ ഞാന്‍?’
‘ നിറമേഴുളെളാരു പൂമ്പാറ്റേ
നീയൊരു വട്ടിപൂ തരുമോ?’
‘ അഴകെഴുമോണപ്പൂവുകള്‍തന്‍
കഴുത്തറുക്കുവതെങ്ങനെ ഞാന്‍?’

Generated from archived content: poem1_agu22_15.html Author: puthenveli_sukumaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഓണയോര്‍മകളും ഓണക്കളികളും
Next articleഓണം ഓഫർ
1937 ഡിസംബർ 27-ന്‌ വടക്കൻ പറവൂരിലെ പുത്തൻവേലിക്കരയിൽ ജനിച്ചു. ബി.എ .ബി.എഡ്‌ പാസ്സായിട്ടുണ്ട്‌. രണ്ടരവർഷക്കാലം പോലീസ്‌ ഡിപ്പാർട്ട്‌മെന്റിൽ ക്ലാർക്കായും 29 വർഷക്കാലം അദ്ധ്യാപകനായും ജോലി ചെയ്‌തു. 1993 മാർച്ചിൽ റിട്ടയർ ചെയ്‌തു. വിദ്യാർത്ഥിയായിരുന്നക്കാലം മുതൽ കവിതകൾ എഴുതുമായിരുന്നു. കഴിഞ്ഞ പത്തുവർഷക്കാലമായി ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബാലസാഹിത്യസമിതിയുടെ പ്രസിഡന്റാണ്‌. പന്ത്രണ്ടോളം ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മണിച്ചെപ്പ്‌, പൂത്താലം, വെളളിക്കിണ്ണം, കാട്ടിലെകഥകൾ, കുറുക്കന്റെ സ്‌നേഹം, കഴുതയുടെ തലച്ചോറ്‌ മുതലായവയാണ്‌ മുഖ്യ കൃതികൾ. ആരോഗ്യവകുപ്പിൽ ട്രീറ്റുമെന്റ്‌ ഓർഗനൈസറായിരുന്ന എ.രത്നാഭായിയാണ്‌ ഭാര്യ. വിലാസം “സൗരഭം”, പുത്തൻവേലിക്കര.പി.ഒ., എറണാകുളം Address: Phone: 0484 487014 Post Code: 683 594

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English