മണ്ണാങ്കട്ടയും കരിയിലയും

മണ്ണാങ്കട്ടയും കരിയിലയും
കാശിക്കു പോയി പണ്ടൊരിക്കല്‍
നൂറുകാതം വഴി താണ്ടിയപ്പോള്‍
നൂറുനൂറായിരം കാഴ്ച കണ്ടു
അമ്പലമുറ്റത്തു ആന കണ്ടു
ആനപ്പുറത്ത് ശ്രീകോലം കണ്ടു
പാഥേയം കൊണ്ടു വിശപ്പടക്കി
പാതവക്കത്തു കിടന്നുറങ്ങി
കാശിയില്‍ ചെന്നവര്‍ രണ്ടു പേരും
പുണ്യനദിയില്‍ കുളീ കഴിച്ചു
പിന്നെയിതെവരെ കൂട്ടുകാരെ
ഭൂമിയില്‍ കണ്ടവരാരുമില്ല

Generated from archived content: poem2_jan3_15.html Author: purushan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English