കയില്‌

ചോറ്‌ കോരിയ
കയിലുകൊണ്ട്‌
കറികോരിയാല്‍
കറിവൃത്തികേടാവും.
കറി കോരിയ
കയിലുകൊണ്ട്‌
ചോറും കോരരുത്‌.
ഇതാണ്‌
ഇന്നത്തെ
തര്‍ക്കവിഷയം.
എത്ര പ്രതീക്ഷയോടെയാണ്‌
ഭക്ഷണമുണ്ടാക്കുന്നത്‌
എത്ര വിശപ്പോടെയാണ്‌
ഉണ്ണാനിരിക്കുന്നത്‌
അരിയുണ്ടാക്കാന്‍
നമ്മള്‍ക്ക്‌ വയലില്ലല്ലോ
വെണ്ടയോ വഴുതിനയോ
നട്ടുവളര്‍ത്താന്‍
മുറ്റമില്ലല്ലോ
എല്ലാം കാശുകൊടുത്തു
വാങ്ങണം.
എന്തുപറഞ്ഞിട്ടെന്താ
ഒറ്റകയിലുകൊണ്ടേ
നീ വിളമ്പൂ
എന്നാലും ഞാന്‍
പറഞ്ഞോണ്ടിരിക്കും
ചോറ്‌ കോരിയ
കയിലുകൊണ്ട്‌.

Generated from archived content: poem2_jan3_14.html Author: pramod_kooveri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English