തെരുവിന്റെ കാവൽക്കാർ

പേരറിയാത്ത, ഊരറിയാത്ത

ഏതോ തെരുവിൽ കൂത്തിപെറ്റു

പത്തുമക്കളെ!

ഏഴ്‌ പെട്ട, മൂന്ന്‌ കടുവൻ

കഴുകൻ കണ്ണുമായാരോ

ഉളിഞ്ഞുനോക്കി.

കൺതുറക്കും മുൻപേ

ജവാൻമാരെയാരോ കടത്തി

തേങ്ങലോടെ പെറ്റവൾ

ഏഴ്‌പെട്ടകളെ നോക്കി

‘അവറ്റകൾക്ക്‌ സ്വർഗ്ഗം കിട്ടി

ഇവറ്റകൾ തെരുവുതെണ്ടികൾ’!

ആണിനെ വേണ്ടവർ

പെണ്ണിനെ കല്ലെറിഞ്ഞു.

തെരുവവരെ ദത്തെടുത്തു

പെട്ടകൾ പെറ്റു പെരുകി

തെരുവിന്റെ കാവൽക്കാരായി

നാട്ടിൽ ‘പേ’ പടർന്നു

നഗരസഭ, തെരുവുനായ്‌ക്കളെ

ഒന്നൊന്നായിക്കൊന്നൊടുക്കി.

നായ്‌ക്കുരവകൾ വിടപറഞ്ഞ

രാവുകൾ നിശബ്‌ദമായുറങ്ങി…

ചോരൻമാർ പെറ്റുപെരുകി

ഇവറ്റകളെ കൊന്നൊടുക്കാ-

നാരും തുനിഞ്ഞതില്ല

നഗരം കവർച്ചയിൽ മുങ്ങി

കാവൽപ്പട്ടികളെ തേടി

കഴുകൻമാരലഞ്ഞു

പെണ്ണില്ല, പെറാൻ!

ഒരു പെട്ടയെവിടെയൊ അലയുന്നു

നഗരസഭ പതിയിരിക്കുന്നു….

Generated from archived content: theruvinte_kavalkkar.html Author: pradeesh_s

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English