മഴയില്‍

ഈ മഴയിലാരുന്നു..
കാലത്തിന്റെ അനിവാര്യത
വെളുത്ത തുണിയില്‍ പൊതിഞ്ഞ്
അവരുടെ കൈകളിലേക്കെതിയത്

താരാട്ടിന്റെ ഈണമായിരുന്നു ..
അന്നവിടെ പെയ്തിറങ്ങിയത്
അവകാശികളില്ലാത്ത മണ്ണില്‍
ആദ്യ നനവായ് …

അമ്മയുടെ ഗന്ധമുള്ള …
പുതപ്പില്‍ ചുരുണ്ട് കൂടുമ്പോഴും
നെഞ്ചകം വിങ്ങുമ്പോള്‍
കണ്ണീരിന്‍ പായയില്‍
കാലം തെറ്റി വരുന്ന നീ

പിന്നിട്ട വഴികളിലെല്ലാം
സ്‌നേഹമായ് തലോടലായ്
വാത്സല്യമായ്..നീ എന്നും

ഇന്നെന്തേ..നിനക്കീ
രൌദ്രത …
ഈ ജാലകത്തിനരികില്‍…
എന്നെ തള്ളി മാറ്റി
ദൂരെ അകറ്റാന്‍
ശ്രമിക്കുന്നു..

അകലങ്ങളില്‍ ആരോ…
എനികായ്..വരുന്നോ…??
നിനക്കിഷ്ടമില്ലാത്ത …
എന്തിനോ…വേണ്ടി..

Generated from archived content: poem1_june29_14.html Author: nisanth_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English