‘യേശുക്രിസ്‌തു ബൈബിളിലും ഖുർ-ആൻനിലും’

കൊടിയത്തൂർഃ ഒരു വർഷം നീളുന്ന 20-​‍ാം വാർഷിക പരിപാടികളുടെ ഭാഗമായി ‘സലഫി ടൈംസ്‌’ പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ മേഖലാ ആഫീസിൽ കെ.എ.ജബ്ബാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാടകസമിതി രൂപീകരിച്ചു.

അബ്‌ദുൽ റഷീദ്‌ അൽ ഖാസിമി ചെയർമാനും, ജാബിർ പന്നിക്കോട്‌ സെക്രട്ടറിയും ഫിറോസ്‌ മുഖ്‌താർ അഹമ്മദ്‌ ഓർഗനൈസറുമായി 101 അംഗ സ്വാഗതസംഘം തിരഞ്ഞെടുക്കപ്പെട്ടു.

2006 സെപ്‌തംബർ 8-ന്‌ വെളളിയാഴ്‌ച 4 മണിക്ക്‌ കോഴിക്കോട്‌ മുക്കം പാർക്കിലാണ്‌ ആശയ സംവാദ പരിപാടി. ഇസ്‌ലാമിക ക്രൈസ്‌തവ വിഭാഗത്തിൽ നിന്നും പ്രശസ്‌ത പണ്‌ഡിതൻമാർ പങ്കെടുക്കും. അസോസിയേറ്റ്‌ എഡിറ്റർ ഫിറോസ്‌ മുഖ്‌ത്താർ അഹമ്മദ്‌ സ്വാഗതവും ജാബിർ പന്നിക്കോട്‌ നന്ദിയും പറഞ്ഞു.

9387533869 എന്ന മൊബൈൽ നമ്പറിലാണ്‌ കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടേണ്ടത്‌.

സെക്രട്ടറി

Generated from archived content: news1_aug_27_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English