‘മാസ്‌’ സാഹിത്യപുരസ്‌ക്കാരങ്ങൾ

റിയാദ്‌ഃ ജിസാൻ മലയാളം ആർട്‌സ്‌ സൊസൈറ്റി (മാസ്‌) സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളിൽ കവിതാവിഭാഗത്തിൽ റിയാദിൽ നിന്നുളള നജിംകൊച്ചുകലുങ്കിന്റെ ‘ചരിത്രം’ എന്ന കവിതയും കഥാവിഭാഗത്തിൽ ദമാം ജുബൈലിൽ നിന്നുളള പി.ജെ.ജെ.ആന്റണിയുടെ ‘ചരിത്രത്തിന്റെ അന്ത്യപ്രലോഭനം’ എന്ന കഥയും ‘ഗൾഫ്‌ മലയാളിയും കേരളീയ സാമൂഹ്യജീവിതവും’ എന്ന വിഷയത്തെ ആസ്പദമാക്കിയ ലേഖന മത്സരത്തിൽ കുവൈത്തിൽ നിന്നുളള ഇന്ത്യന്നൂർ അഹമ്മദ്‌കുട്ടിയും പുരസ്‌കാരത്തിന്‌ അർഹമായി. സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റ്‌ ചെറിയനാട്‌ ശിവരാമനും കേരള സാഹിത്യ അക്കാദമി മുൻ ജനറൽ സെക്രട്ടറി എരുമേലി പരമേശ്വരൻപിളളയും പ്രമുഖ ചെറുകഥാകൃത്ത്‌ ഇലിപ്പക്കുളം രവീന്ദ്രനുമാണ്‌ വിധി നിർണ്ണയം നടത്തിയത്‌. ഓരോ വിഭാഗത്തിലും ഇരുന്നൂറിലധികം രചനകൾ ലഭിച്ചിരുന്നതായും പുരസ്‌കൃത്താക്കൾക്ക്‌ ക്യാഷ്‌ അവാർഡും മെമന്റോയും സമ്മാനിക്കുമെന്നും മാസ്‌ ജനറൽ കൺവീനർ എം.താഹ പത്രസമ്മേളനത്തിൽ അറിയിച്ചു.

Generated from archived content: news1_aug20.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English