വിഷമവൃത്തം

ഇരയെ പിടിക്കാന്‍
ചെറുമീനിനെ കൊളുത്തി
വാ പിളര്‍ന്ന
ഒരു ചൂണ്ടയുണ്ട് പിറകില്‍…
തെളി നീരില്‍ വിഷം ചേര്‍ത്ത്
കുടി നീരില്‍ മായം ചേര്‍ത്ത്
ഭീതിയുടെ കരിമ്പടം വിരിച്ചു
ഒരു വലവീശുകാരനുണ്ട് പിറകില്‍…
യുവ മനസ്സില്‍ മോഹത്തിന്‍
മദഗന്ധ പൂക്കള്‍ വിരിയിച്ച്
അത്ഭുതം സൃഷ്ടിക്കും
മാജിക്കുകാരനുണ്ട് പിറകില്‍…
അരുതെന്ന് പറഞ്ഞും
അരുതായ്മ ചെയ്തും
ചെറുതായി പോവുന്ന
ലോകത്തിലാണ് നമ്മള്‍…
പറയുന്ന വാക്കിന്റെ
പതിര് തിരിയാതെ
നട്ടം തിരിയുന്ന
തലമുറയിലാണ് നമ്മള്‍…
മനസാക്ഷിയില്ലാത്ത
ഹൃദയവും പേറി
നേരിനെ കാണാതെ
തിമിരവും ബാധിച്ച്
തപ്പി തടയുന്നു മര്‍ത്ത്യര്‍ …

Generated from archived content: poem1_nov17_14.html Author: nalinakshan_irattapuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English