മണ്ഡരീയം

കൂമ്പടഞ്ഞ കളയാണ്‌
കഥയും കവിതയുമെന്ന്‌
നിരൂപക വൃന്ദം
വിതയും വിപ്ളവും
വിളഞ്ഞ മണ്ണില്‍
മാറ്റക്കഥ
അനിവാര്യമെന്ന്‌
വായനാക്കൂട്ടം
കാലത്തിനെ
കളകേറാതെ
കാക്കേണ്ട കടമ
കവിയ്ക്കും കര്‍ഷകനു
എന്തായാലുമൊരു
പുതിയ ആട്ടക്കഥാക്കൃഷി
അഭിലഷണീയം
നമുക്കതിനെ
‘മണ്ഡരീയ’മെന്ന്‌
നാമകരണം
ചെയ്താലോ !

Generated from archived content: poem2_nov6_13.html Author: muyyam_rajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമഞ്ഞണിപൂവിന്റെ പാട്ടുകാരന്
Next articleപുത്തന്‍ കുട
മുയ്യം രാജൻ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നഗരത്തോട് ചേർന്ന് കിടക്കുന്ന മുയ്യം എന്ന ഗ്രാമത്തിൽ ജനനം. കോൾ ഇന്ത്യ l . കമ്പനിയിൽ 1985 മുതൽ 2019 വരെ ജോലി. അസി. മാനേജരായി നാഗ്പൂരിലേക്ക് സ്ഥലമാറ്റം. ഓൾ ഇന്ത്യ റേഡിയോയിൽ (സ്വരമഞ്ജരി) തുടർച്ചയായി കഥകളും കവിതകളും അവതരിപ്പിക്കുന്നു. ഭാര്യ - ദീപ , മക്കൾ - അങ്കിത, അനഘ. 1977 മുതൽ മുൻ നിരയിലുള്ള മാഗസിനുകളിൽ കഥ, കവിത, ഫീച്ചറുകൾ എന്നിവ എഴുതുന്നു. ധാരാളം സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വിലാസം : 'ദീപം' കുന്നുമ്പാറ റോഡ് കോൾമൊട്ട പി. ഒ. നണിച്ചേരി പറശ്ശിനിക്കടവ് കണ്ണൂർ പിൻ - 670 563. E-mail : muyyamrajan@gmail.com Mob : 9405588813

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English