സമ്പൂര്‍ണവും സാര്‍വ ലൗകികവുമായ സൗന്ദര്യാസ്വാദനം

നമ്മുടെ മുഴുവന്‍ ജീവിതകാലവും തികച്ചും സുന്ദരമാക്കിത്തീര്‍ക്കുക, എന്നതൊരു നല്ല വ്യക്തിയുടെയും നല്ല സമൂഹത്തിന്റെയും തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ഒരവശ്യസ്വഭാവമാണ്. ഓരോ ഭവനത്തിലേക്കും ആര്‍ട്ട് ഗ്യാലറികള്‍ കൊണ്ടുവരിക എന്നത് ആശാസ്യമല്ല.

ആസന്ന മരണം മുന്‍കൂട്ടിക്കണ്ടുകൊണ്ട് സ്വന്തം സ്വത്തുക്കള്‍ ഒരാള്‍ക്ക് ഇഷ്ടദാനയാധാരമെഴുതി അവകാശികളെ വ്യവസ്ഥ ചെയ്തുവയ്ക്കാവുന്നതാണ്. അപ്രകാരമുള്ള തുക ഒരു ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ചു നോമിനിയെ എഴുതിവച്ചു പണത്തിന്റെ പിന്‍തുടര്‍ച്ചാവകാശം വ്യവസ്ഥ ചെയ്തുവയ്ക്കുന്നതും ഒരു ഇഷ്ടദാനമാണ്. നോമിനിക്ക് ആ ക്ലിപ്ത തുക കൈപ്പറ്റാം. എന്തെങ്കിലും നിര്‍ദേശമുണ്ടെങ്കില്‍ ആ വഴിക്കു തുക ചെലവിടാം. മരിച്ചയാളുടെ അവകാശികളോട് നോമിനി കണക്ക് ബോധിപ്പിക്കേണ്ടതായ ബാധ്യതയൊന്നുമില്ല. ഇന്‍ഷുറന്‍സ് ആക്റ്റിലും മറ്റും വ്യവസ്ഥ ചെയ്തിട്ടുള്ളതു പോലെ ഒരു നിയമാധിഷ്ഠിത നോമിനിയല്ല ഇപ്രകാരമുള്ള നോമിനി, അതിനെതിരേയുള്ള ചെലവിടല്‍ പിരിഞ്ഞുപോയ ആത്മാവിന്റെ ആഗ്രഹത്തോട് നീതി ചെയ്യലാവുകയില്ല.

1997ല്‍ മരിച്ച നാരായണന്‍കുട്ടി തന്റെ രണ്ടു നിക്ഷേപ സംഖ്യകള്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും റിലീഫ് ഫണ്ടിനെ നോമിനിയായി വച്ചു. നോമിനിയുടെ ചുമതല സംഖ്യ പിന്‍വലിച്ചിട്ട്, അവകാശികള്‍ക്കു സംഖ്യ നല്‍കുക എന്നതു മാത്രമാണ് എന്നു തര്‍ക്കിച്ചു. മരിച്ചു പോയ ആളുടെ എഴുതിവച്ച നോമിനി, മറ്റവകാശികളെ ഒഴിവാക്കിക്കൊണ്ട് സംഖ്യ വാങ്ങി പരേതാന്മാവിന്റെ ഇച്ഛയ്ക്കു അനുസരണമായി വിനിയോഗിക്കുക എന്നാണ് കോടതി വിധിച്ചത്.

Generated from archived content: niyamam27.html Author: muttathu_sudhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English