വരച്ചിന്തകള്‍

വരക്കുമ്പോള്‍ നേരെ വരക്കുക
പിന്നെ നീര്‍ത്താനതു മായ്‌ക്കേണ്ടി വരും
********
നേര്‍വരയില്‍ നേര്‍വര ചേര്‍ത്താല്‍ നേര്‍വര
വളഞ്ഞ വരയില്‍ നേര്‍വര ചേര്‍ത്താ
ലതു നേര്‍വരയാകില്ല.
********
ആരിലുമുണ്ടൊരു വര; തലവര.
********
ക്ഷരമില്ലാത്തൊരുവരയക്ഷരം.
********
അരയിലും വരയിലും ‘ര’യുണ്ട്
‘അര’യില്‍ കുടുങ്ങിയാലടിമത്തം
‘വര’യില്‍ വിരാജിക്കില്‍ സ്വാതന്ത്ര്യം.
********
മുനിഞ്ഞുകത്തും വിലക്കിനൊളിയിലു
മൊളിഞ്ഞിരിക്കും വരയുണ്ടേ.
********
ഒരു വര; അതിലെത്ര വര ചെര്‍ത്താലുമൊരുവര
********
കരയുക, കണ്ണുനീര്‍ വരകള്‍ തെളിയട്ടെ
കവിളിണ രണ്ടിലു, മെന്തു ചന്തം!
********
വരയിലെ രവം ഉയരം
*******
മരണത്തിലേക്ക് ചൂണ്ടുന്ന
വരകളാണ് നര.

Generated from archived content: poem2_mar6_15.html Author: kabeer_kunnath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English