നിനക്കായ്…..

കണ്ട നാള്‍ മുതല്‍ കലഹിച്ചു തുടങ്ങിയാ
ബന്ധം വളര്‍ന്നിപ്പോ സൗഹൃദമായ്
പോയ നാളുകളിലേക്കെത്തി നോക്കീടുമ്പോള്‍
തോന്നുന്നു പാഴ്ശ്രുതി മീട്ടിയതെന്തിനെന്നോ

അന്ന് തൊട്ടിന്നോളം അറിയുവാന്‍ കഴിഞ്ഞില്ല
നിന്നിലെ നല്ലൊരാ സൗഹൃദത്തെ
കലഹിച്ചു കലഹിച്ചു തീര്‍ത്തൊരാ നിമിഷങ്ങള്‍
ഓര്‍ത്തു ഞാന്‍ ശപിച്ചീടുന്നെന്നെത്തന്നെ

സഖി നിന്നിലെ നന്മകള്‍ കണ്ടീല ഞാന്‍
കണ്ടതോ നിന്നിലെ ചെറു പിഴവുകള്‍
നീയും അറിഞ്ഞില്ല എന്നിലെ എന്നെയും
അറിഞ്ഞതോ എന്‍ പുറംമോടി മാത്രം

ആഗ്രഹിച്ചീടുന്നു ഇനിയുള്ള ജന്മവും
നിന്‍ പ്രിയ തോഴനായ് ജീവിക്കുവാന്‍
സ്‌നേഹിക്കുമോ സഖീ എന്നെ ഒരു വട്ടം
നിന്‍ പ്രിയ സുഹൃത്തായ് ജീവിച്ചിടാം ഞാന്‍.

Generated from archived content: poem1_oct13_14.html Author: jitheesh_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English