പാചകവാതകം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്.

സയന്‍സും സാങ്കേതിക വിദ്യയും ആധുനിക മനുഷ്യന്റെ ജീവിതത്തില്‍ സ്വപ്നതുല്യമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ജീവിത സൗകര്യങ്ങളൂം സൗഭാഗ്യങ്ങളും വര്‍ദ്ധിച്ചു വരുന്നതിനനുസരിച്ച് അപകടങ്ങളും വര്‍ദ്ധിക്കുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ഈ അടുത്ത കാലത്ത് പാചകവാത സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് നിരവധി ദുരന്തങ്ങള്‍ ഉണ്ടായി. വൈപ്പിന്‍ കരയിലെ നായരമ്പലം, ഏലൂര്‍, കോതമംഗലം , മൂവാറ്റുപുഴ തുടങ്ങിയ ഇടങ്ങള്‍ ഉദാഹരണം . പാചകവാതകം ഉപയോഗിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് പാചകവാതകം വളരെ സൗകര്യമുള്ളതും കാര്യക്ഷമവുമായ ഒരു ഇന്ധനമാണ്. വേണ്ടതുപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് വലിയ ആപത്തുകള്‍ക്ക് ഇട നല്‍കിയേക്കാം

അടുക്കളയില്‍ പ്രവേശിക്കുമ്പോള്‍ മുറിയില്‍ എല്‍ പി ജി യുടെ പ്രത്യേക മണം ഉണ്ടോ എന്ന് ആദ്യം തന്നെ ശ്രദ്ധിക്കുക. ഉണ്ടെങ്കില്‍ സിലിണ്ടര്‍ വാല്‍വും ബര്‍ണര്‍ വാല്‍വും പരിശോധിക്കുക. ഏതെങ്കിലും തുറന്നിരുപ്പുണ്ടെങ്കില്‍ ഉടന്‍ അടക്കുക. ജനല്‍, വാതില്‍ ഇവ തുറന്നിട്ട ശേഷം പുറത്തേക്കു പോകുക. സിലിണ്ടറുകള്‍ എപ്പോഴും നിവര്‍ത്തി വയ്ക്കുക. മറ്റ് അടുപ്പുകളില്‍ നിന്നോ വേറെ ഏതെങ്കിലും രീതിയിലോ ചൂട് ഏല്‍ക്കാത്ത സ്ഥാനത്തായിരിക്കണം സിലിണ്ടര്‍ വയ്ക്കേണ്ടത്. ഒരു കാരണവശാലും എല്‍ പി ജി സിലിണ്ടര്‍ ചരിച്ചിടരുത്. എല്‍ പി ജി ദ്രാവകരൂപത്തിലായതുകൊണ്ട് പെട്ടന്ന് വാല്‍വിലേക്കു വരുന്നതിനും ഇതുവഴി ലീക്ക് ഉണ്ടാകുന്നതിനും സാധ്യത കൂടുതലാണ്. ഇതോടൊപ്പം സിലിണ്ടറിന്റെ താഴെ സ്റ്റവ്വ് ഘടിപ്പിക്കരുത്

സിലിണ്ടറിന്റെ വാല്‍വിന് മുകള്‍ ഭാഗത്ത് ഹാന്റില്‍ റിംങിനു താഴെ പ്ലേറ്റില്‍ ബ്ലാക്ക് പെയിന്റില്‍ 10 A എന്നെഴുതിയിട്ടുണ്ടെങ്കില്‍ 2010 മാര്‍ച്ച് 31 നു ടെസ്റ്റിംങ് പിരീഡ് കഴിഞ്ഞു എന്നതാണ്, കൂടാതെ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ സിലി‍ണ്ടറുകളും എത്തുന്നു. ഇത്തരത്തിലുള്ള സിലിണ്ടറുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അടിയന്തിരമായി അതാത് ഏജന്‍സികളേയോ പെട്രോളിയം കമ്പനികളുടെ ഹെല്‍പ്പ് ലൈനുകളുടേയോ ശ്രദ്ധയില്‍ പെടുത്തുക. അല്ലെങ്കില്‍ ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകും. പൊട്ടിത്തെറിച്ച പല സിലിണ്ടറുകളും ഇത്തരത്തില്‍ കാലാവധി കഴിഞ്ഞതാണ്.

12 എ എന്ന് എഴുതിയിട്ടുള്ള സിലിണ്ടര്‍ 2012മാര്‍ച്ച് 31 നു കാലാവധി കഴിയുന്നു. ഡി 17എന്നു കണ്ടാല്‍ 2017 ഡിസംബര്‍ 31 ആം തീയതി കാലാവധി കഴിയുന്നു എന്നതാണ്.

ഒരു സിലിണ്ടര്‍ നിര്‍മ്മിച്ച് പത്തു വര്‍ഷം കഴിയുമ്പോഴാണ് ആദ്യ ടെസ്റ്റിനു വിധേയമാക്കുന്നത്. പിന്നീടുള്ള ഓരോ അഞ്ചു വര്‍ഷം കൂടുന്തോറും സിലിണ്ടര്‍ പ്രഷര്‍ ടെസ്റ്റ് ചെയ്യും. എല്‍. പി ജി വാതകം മണമില്ലാത്ത ഒരു രാസപദാര്‍ത്ഥമാണ്. ഇത്തരത്തിലുള്ള രാസപദാര്‍ത്ഥം ലീക്ക് ചെയ്താല്‍ ജനങ്ങള്‍ക്ക് മനസിലാകാത്ത സാഹചര്യം വന്നപ്പോള്‍ ഈഥേല്‍ മെര്‍ക്കാപ്റ്റിന്‍ എന്ന രാസ പദാര്‍ത്ഥം എല്‍ പി ജി യില്‍ ചേര്‍ക്കുന്നു. അതുകൊണ്ടാണ് ലീക്ക് വരുമ്പോള്‍ നമുക്ക് മണം അനുഭവപ്പെടുന്നത്.

ഗാര്‍ഹികാവശ്യത്തിനുള്ള സിഡി സിലിണ്ടറില്‍ 14.2 kg ആണ് ഗ്യാസിന്റെ ഭാരം. ഇതും സിലിണ്ടറിന്റെ ഭാരവും കൂടി ചേരുമ്പോഴാണ് ഒരു സിലിണ്ടറിന്റെ മൊത്ത ഭാരമാകുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ മുകള്‍ ഭാഗം നീലയും ഭാരത് പെട്രോളിയത്തിന്റെ മഞ്ഞയും ഇന്ത്യന്‍ ഗ്യാസിന്റെ റെഡും ആണ്.

5.7 kg ആണ് സിലിണ്ടറിന്റെ പ്രഷര്‍ 25 kg പ്രഷറിലാണ് സിലിണ്ടര്‍ ടെസ്റ്റ് നടത്തുന്നത്. സാധാരണ ഗതിയില്‍ സിലിണ്ടര്‍ സ്റ്റവ്വുമായി യോജിപ്പിക്കാന്‍ പച്ച നിറത്തിലുള്ള ട്യൂബാണ് ഉപയോഗിക്കുന്നത് പച്ചനിറത്തിലുള്ള ട്യൂബിന് തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ അവസരത്തില്‍ ശാസ്ത്രീയമായ ഓറഞ്ച് നിറത്തിലുള്ള ഫ്ലെയില്‍ഗ്ലെസ് ( തീപിടിക്കാത്ത) ട്യൂബാണ് അഭികാമ്യം. അപകടരഹിതമായ നല്ലൊരു നാളേക്കുവേണ്ടി നമുക്കിതു പ്രാവര്‍ത്തികമാക്കാം.

കടപ്പാട്: കേരള യുവത

Generated from archived content: essay1_oct15_13.html Author: jibin_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English