എന്റോസൾഫാൻ

എന്റോസൾഫാൻ നീ ഇന്ന്‌ ആത്തൂരിന്റെ നോവ്‌

മരണം വിൽക്കുന്നവർ തൻ സഹചാരി

വന്നുപോയിട്ടു ദശാബ്‌ദം കഴിഞ്ഞിട്ടും

ഓട്ടുമേ കരയാത്ത നീചവാഴ്‌ച

സമ്പരായത്തിന്റെ കാലനാം നീ

കൊല്ലാതെ കൊല്ലുന്നു ബീജങ്ങളെ

ഹലമാം പിറവികൾ ചാപിള്ളകൾ

ജീവിച്ചിരിക്കുന്ന ചാപിള്ളകൾ

അമ്മിഞ്ഞ നുകരാതെ ബുദ്ധിയുറക്കാതെ

നിവർന്നൊന്നു നിൽക്കുവാൻ ആവതില്ലാതെ

ആബാലവൃന്ദം മരണം വരിക്കുന്നു

അരുതെന്നു പറയുവാൻ നാവുപൊങ്ങാതെ

മനസ്സിൽ ലഹരിയായ്‌ ധനമേറുമ്പോൾ

അധികാരികൾക്കീതെന്തു നഷ്‌ടം

നഷ്‌ടപെടുന്നതിന്നുറ്റവർക്കും

നാളെയെ കാംഷിക്കും മാനവർക്കും.

Generated from archived content: poem2_may21_11.html Author: jayaraj_ps

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English