വിധിയോട്‌

വഴിമറന്നുറങ്ങുന്ന കാലമെ…….

നിറകണ്ണുമ്മായി കേഴുന്നു ഞാൻ

ഒരുവട്ടം മിഴിതുറക്കൂ യെന്റെ നേരേ

ആയിരം രാവുകൾ പിറന്നൊഴുകുമ്പോൾ

ചിറകാർന്ന സ്വപ്‌നവുംപേറി

വിറയാർന്ന കാൽചുവടോടെ

നിന്നെ തേടി അലയുന്നു ഞാൻ

സ്വപ്‌നങ്ങൾ നെയ്യ്‌തൊഴിയുമീ

മനസ്സിന്റെ ഭാരം നീ അറിയുന്നുവൊ….?

യെൻ സ്വപ്‌നത്തിൻ ചിറകിലേറി

നിന്നെ കാണുന്നു ഞാൻ….

നിർവൃതിയാം ജീവിതവുമാശിച്ച്‌

നിലാവിന്റെ കുളിരേറ്റ്‌

അരുണന്റെ ചൂടേറ്റ്‌

ദിനരാത്രങ്ങൾ ഒഴികിനീങ്ങവേ

സഹനതയുടെയും സഹിഷ്‌ണതയുടെയു

വഴിമാറിൽമുട്ടി ഞാൻ നീങ്ങുന്നു

തുറക്കൂ മിഴിവാതിൽ

ഒരു നേരമെങ്കിലും എനിക്കായി

ധന്യനാവും ഞാൻ നിൻ കടാക്ഷ

മെന്നിൽ ചൊരിഞ്ഞാൽ

ആശകളല്ലാം ആർഭാടമാകവെ

മെങ്കിലുമ്മാശിക്കുന്നു ഞാൻ

ആ ദിനത്തിനായി……………….

ചിത്തത്തിൽ വൃത്തിയായികോർത്തിട്ട

രാപകലുകൾ നിക്കുന്നതിനായി

അനന്തമീലോകവും അജ്ഞാതമീകാലവും കടന്ന്‌

അറിവിന്റെ കുളിരാം ജീവിതവും തേടി

വർണ്ണശഭളമാം സ്വപ്‌നവും പേറി

വഴിയോരങ്ങളിൽ കാത്തുനിൽക്കുന്നു ഞാൻ

എൻമിഴികളിൽ സന്തോഷത്തിൻ പൂത്തിരിയില്ല

കണ്ണീരിൻ നനവുമില്ല

ഇന്ന്‌…………………………………………………

പാഴ്‌മരമാ മെൻ ജീവിതത്തിൽ

കുളിരിൻ നനവും ചൂടിന്റെ രൂക്ഷവുമില്ല

നിറഞ്ഞ ആകാരം മാത്രം മുന്നിൽ

അറിവിന്റെ നീർച്ചാലുകൾ എന്നേവറ്റിയിരിക്കുന്നു

സ്വപ്‌നത്തിൻ ചിറകുകൾ പൊഴിഞ്ഞിരിക്കുന്നു

ഒരു അഗ്നികുണ്ഡം കത്തിയെരിയുന്നു മനസ്സിൽ

കാൽപാദങ്ങൾ ജീർണിച്ച്‌ ചൊറികുത്തി

ചലവും ചൊരയുമൊഴുക്കുന്നു ആ

ദുർഗന്ധത്തിൽ അകലുന്നു സ്‌നേഹത്താൽ

എൻമുഖത്തിൽ ആ ചിരിയുടെ വർണ്ണമില്ല

കത്തികരിഞ്ഞമുഖവും തേജസ്സ്‌കണ്ണുകളും

ദുർന്ധം വമിക്കുന്ന ശരീരവും

അഴുക്കുചാലുകളിലും ചവറ്റുകുപ്പയ്‌ക്കുമീതെയും

ജീവിതം ഇഴഞ്ഞു നീങ്ങുന്നു

ചോരയും ചലവും മാന്തി

ഒരു മന്തു കാലുമായി നീങ്ങീടവെ

വസ്‌തുതക്ക്‌ നിറം വറ്റി

ഭാവനയ്‌ക്ക്‌ കരിമുഖനിറവും

ശരീരത്തിൻ രോമകുമിളങ്ങളിൽ

ഒലിച്ചിറങ്ങുന്ന ചലവും ചോരയും തുടച്ച്‌

വിശപ്പകറ്റാൻ പൊരുതുന്നു തെരുവുനായയോട്‌

കാലമെ നീ എന്നിൽ മിഴിതുറന്നിരുന്നുയെങ്കിൽ……..

Generated from archived content: poem3_july24_09.html Author: haridas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English