നുറുങ്ങു കവിതകൾ

I

സുഖം അതിന്റെ സീമകൾ ലംഘിക്കുന്നു
അധിക വിരേചനയാകുമ്പോൾ
ദുഃഖം നിഴലിയ്‌ക്കും കണ്ണിൻ തടങ്ങളിൽ.

II

ചൂടാറി കൈകാലുകളിൽ
തണുപ്പു ഇറങ്ങുമ്പോൾ
മണികൾ അലറിവിളിച്ചു
ജീവിത സായന്തനമായിയെന്ന്‌

III

പുതുമഴത്തുള്ളികളുടെയും
കാറ്റിൽ പതിച്ചു വീഴുന്ന ഇലകളും
നിന്റെ വരവിനെ അറിയിക്കുന്ന
പദചലനമായി തോന്നിയിരുന്നു
എന്തേ നിന്റെ വരവിത്ര വൈകിയത്‌?

IV

നിമിഷങ്ങൾ ഭാരം പേറി
മണിക്കൂറുകളായി വളർന്നു
ദിവസങ്ങൾ മാസം പേറുമ്പോൾ നഷ്‌ടമാകുന്നു
ഭൂമിയിലെ വാസത്തിൻ കണക്കുകൾ

X

വർഷഋതുക്കളും കടന്നകന്നു
എന്തേ കുളിരും ചൂടും തൊട്ടകന്നില്ല
എങ്കിലും പൊരുത്തപ്പെട്ട്‌ കഴിയുന്നു
ചക്രവാളത്തോളം കണ്ണും നട്ട്‌
പുലർക്കാല കിരണങ്ങളുടെ വരവും കാത്ത്‌.

Generated from archived content: poem1_juy12_10.html Author: gr_kaviyoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English