ഉപ്പുമാങ്ങ അരച്ചുകലക്കി

ഉപ്പുമാങ്ങ – ഒരെണ്ണം

തേങ്ങ – അരമുറിയുടെ പകുതി

ചുവന്നുള്ളി – നാല് അല്ലി

കാന്താരി മുളക് – പത്തെണ്ണം

തയാറാക്കുന്ന വിധം

ഉപ്പുമാങ്ങ കഷണങ്ങളാക്കി ഉള്ളി, കാന്താരി ഇവ ചേര്‍ത്ത് അരച്ചെടുക്കണം. അധികം അരയരുത്. കുറച്ചു വെളിച്ചണ്ണ ചൂടാക്കി ഇതിലേക്ക് കടുക് മുളകു മുറിച്ചത് കറിവേപ്പില ഇവ ചേര്‍ക്കണം. മൂക്കുമ്പോള്‍ ഉപ്പുമാങ്ങ അരച്ചതു ചേര്‍ക്കുക. ചൂടാകുമ്പോള്‍ തേങ്ങ അരച്ചത് ചേര്‍ക്കണം. തിളവരുന്ന പാകത്തില്‍ ഇറക്കി വച്ച് ഉപയോഗിക്കാം. ഉപ്പ് ആവശ്യമുണ്ടെങ്കില്‍ മാത്രം ചേര്‍ത്താല്‍ മതിയാകും.

Generated from archived content: pachaka47.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English