സൗഹൃദമോ….പ്രണയമോ

എന്റെ പേര്‌ പൊടിപിടിച്ചു തുടങ്ങിയിരിക്കുന്നു…

ഈ താളുകളിൽ

എന്റെ ഹൃദയത്തിൽ

പിന്നെ നിന്റെയും….

സൗഹൃദമായിരുന്നു എനിക്കിഷ്ടമെന്നൊരുപാട്‌ പറഞ്ഞിട്ടും

പ്രണയത്തിന്‌ വാശിപിടിച്ചത്‌ നീ തന്നെയാണ്‌

പരസ്‌പരം നഷ്ടപ്പെടും വരെ…

തീരത്തണയാതെ ഞാനീന്നൊഴുകി തീരുമ്പോഴും

നീ നക്ഷത്രങ്ങൾക്ക്‌ കൂട്ടിരിക്കുകയാണ്‌….

ഇനിയും കടന്നുവരാം…

സൗഹൃദമോ…പ്രണയമോ…നിന്റെയിഷ്ടം

വിയർപ്പുറ്റുന്ന കടലാസുമൊതുക്കി…

വിറയാർന്ന പാദങ്ങളോടെ വേണം അടുത്തുവരാനെന്നു മാത്രം..

Generated from archived content: poem3_feb9_07.html Author: droupathi_varma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English