പിൻനോട്ടം

ആദ്യചുംബനം

ഇന്നതെന്നു പറഞ്ഞില്ല
ഇനിയുമെന്നെന്നു പറഞ്ഞില്ല
ഇന്നുമെന്നുമൊരായിരംദിനം
ഇന്നുകൊണ്ടു നിറച്ചില്ല.

പരഗമനം

പ്രാകൃതത്തിനു പന്തിയായ്‌
പാരമാർഥികൻതൻ പണിപ്പുര-
പലകവിട്ടു പുരമേയാൻപോയ
പല്ലിയെപ്പോലൊരു പാരഡി!

കാക്കപിണ്ഡം

കാകദൃഷ്ടി കറുത്തതെന്നു നീ
കാര്യമായ്‌ തന്നെ ചൊല്ലിയോ?
ക്രൂരതയ്‌ക്കു കണക്കുതീർക്കുമെൻ
കാമനയ്‌ക്കും കൃഷ്ണപക്ഷമോ?

മറയ്‌ക്കടിയിൽ

ചന്തമേറിയ ചന്തിയും
ശബളാഭമാമടിവസ്ര്തവും
സന്തതം കളിവിട്ടുചാടുമൊരു
ചിന്തയും കള്ളനോട്ടവും….

Generated from archived content: poem1_may16_07.html Author: dr_g_narayanawamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English