അപരിചിതര്‍

കണ്ണാടി,യിലെ തന്റെ പ്രതിബിംബം കണ്ടിട്ടും തൃപ്തിക്കുറവ്. പഠിക്കുന്ന കാലത്തെ ചെരിപ്പിടാതെയും മുടിവരാതെയും നടന്ന പീറച്ചെറുക്കനല്ല തനിപ്പോള്‍! അറിയപ്പെടുന്ന കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ തന്റെ പ്ത്രാസ്! അവന്റെ മുമ്പില്‍ കാണിക്കുമ്പോള്‍, വിലകൂടിയ ഡ്രസ്സും, റോളക്സ് വാച്ചും ഉണ്ടെങ്കിലും ഒരു ഭംഗിക്കുറവ് അനുഭവപ്പെട്ടു. കോളേജിലെ തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെ കാണാന്‍ പോകുന്ന ഒരുക്കത്തിലാണ്.

വില കൂടിയ കാറില്‍ നാല്‍ക്കവലയില്‍ എത്തിയപ്പോള്‍ പാര്‍ക്കിങ്ങിന് സ്ഥലം കിട്ടിയില്ല. അല്പം അകലെ കാര്‍ പാര്‍ക്ക് ചെയ്ത് അടയാളം പറഞ്ഞ ടെലിഫോണ്‍ ബൂത്തിന്റെ അടുക്കലേക്ക് നടന്നു. മുമ്പില്‍ കണ്ട കടയുടെ ഗ്ലാസില്‍ നോക്കി അലക്ഷ്യമായ മുടി ശരിയാക്കുമ്പോള്‍, ഠും….ആ.. ഹ്…..

ഞെട്ടി തിരിഞ്ഞ് ശബ്ദം കേട്ടഭാഗത്തേക്ക് തിരിഞ്ഞു നോക്കി! തടിച്ചു കൂടിയ ആളുകളെ വകഞ്ഞുമാറ്റി ആ വ്യക്തിയെ കണ്ടപ്പോള്‍, ഞ്ട്ടിപ്പോയി! തന്റെ സുഹൃത്ത്! രക്തത്തില്‍ കുളിച്ച് റോഡില്‍ കിടക്കുന്നു. കാഴ്ച കണ്ട ആളുകള്‍, പിന്നീടുള്ള നൂലാമാലകള്‍ അനുസ്മരിച്ച് കാണാത്തവര്‍ക്ക് വഴി മാറി കൊടുത്തു. അവന്റെ കൈ, തന്റെ നേര്‍ക്ക് നീളുന്നു! ജീവിതത്തില്‍ ആദ്യമായി കാണുന്ന, അപരിജിതനെ ഗൌനിക്കാതെ ഞാനും തിരിഞ്ഞ് നടന്നു.

Generated from archived content: story1_sep29_11.html Author: cm_bava

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English