വിമലാരാമൻ സൂപ്പർതാരങ്ങൾക്കൊപ്പം

പ്രണയകാലം, ടൈം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ സാന്നിധ്യമറിയിച്ച വിമലാരാമൻ ജയറാമിന്റെ നായികയാവുന്നു. ശ്രീചക്ര ഫിലിംസിന്റെ ബാനറിൽ വി.എം. വിനു സംവിധാനം ചെയ്യുന്ന സിനിമയിലാണ്‌ വിമല ജയറാമിന്റെ നായികയാവുന്നത്‌. ഷാജി കൈലാസിന്റെ ‘ടൈമി’ൽ സുരേഷ്‌ഗോപിയുടെ ജോഡിയായാണ്‌ വിമല എത്തുന്നത്‌. ഉദയൻ അനന്തന്റെ കന്നിചിത്രം ‘പ്രണയകാല’ത്തിൽ പുതുമുഖ നായകനൊപ്പം വിമല പ്രത്യക്ഷപ്പെടുന്നു.

‘പൊയ്‌’ എന്ന സിനിമയിൽ നായികയാക്കി തമിഴ്‌ സിനിമയുടെ തലതൊട്ടപ്പൻമാരിൽ പ്രമുഖനായ കെ.ബാലചന്ദർ ആണ്‌ വിമലയെ സിനിമയുടെ മായാലോകത്ത്‌ എത്തിച്ചത്‌. ആദ്യചിത്രത്തിന്റെ റിലീസിംഗ്‌ നീണ്ടതുമൂലം തുടർന്നെത്തിയ നിരവധി ഓഫറുകൾ താരം വേണ്ടെന്നു വെച്ചിരുന്നു. ഷാജിയുടെ മോഹൻലാൽ ചിത്രത്തിലും വിമലയുടെ പേരാണ്‌ പരിഗണിക്കപ്പെട്ടിരിക്കുന്നത്‌. ജോഷിയുടെ മമ്മൂട്ടി ചിത്രമായ നസ്രാണിയിലും വിമല പ്രത്യക്ഷപ്പെട്ടേക്കും.

Generated from archived content: cinema5_mar30_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English