ശ്രീദേവികക്ക്‌ കന്നടത്തിൽ തിരക്ക്‌

‘ഓട്ടോഗ്രാഫ്‌’ റീമേക്കിൽ ഗോപികക്കു പകരക്കാരിയായി എത്തിയ ശ്രീദേവിക കന്നട പ്രേക്ഷകരുടെ കണ്ണിലുണ്ണിയാകുന്നു. ആദ്യചിത്രവും കഥാപാത്രവും വൻവിജയമായതോടെ ഈ മലയാളി സുന്ദരിയുടെ ഡേറ്റിനായി നെട്ടോട്ടമോടുകയാണ്‌ കന്നടത്തിലെ പ്രമുഖനിർമാതാക്കൾ. അവസരങ്ങളേറിയതോടെ സുന്ദരി പ്രതിഫലവും കുത്തനെ ഉയർത്തി – 25 ലക്ഷം. സംവിധായകനും പ്രധാന നടനുമായ ചേരന്റെ ക്ഷണം ഗോപിക നിരസിച്ചതിനെ തുടർന്നാണ്‌ ശ്രീദേവികയ്‌ക്ക്‌ കന്നടത്തിൽ അവസരമൊരുങ്ങിയത്‌.

സൗന്ദര്യമത്സര വേദികളിൽ വിജയം ചൂടിയതോടെയാണ്‌ ശ്രീദേവികയെ സിനിമക്കാർ ശ്രദ്ധിച്ചു തുടങ്ങിയത്‌. വിനയന്റെ ‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവു’മാണ്‌ അരങ്ങേറ്റ ചിത്രം. പൃഥ്വിരാജിന്റെ ജോഡിയായെത്തിയ ‘അവൻ ചാണ്ടിയുടെ മകൻ’ ആണ്‌ മാതൃഭാഷയിൽ നായികയായ ആദ്യചിത്രം. ‘റെഡ്‌ സല്യൂട്ടി’ൽ കലാഭവൻ മണിയുടെ നായികയായി. രണ്ടു ചിത്രങ്ങളും സാമ്പത്തികമായി പരാജയമായി. മലയാളം പുറന്തള്ളിയെങ്കിലും ഈ പാലക്കാടൻ സുന്ദരിയ്‌ക്ക്‌ കന്നടയിലും തെലുങ്കിലും ആരാധകരേറെയാണ്‌.

Generated from archived content: cinema4_aug18_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English