പാർവതി ലാലിന്റെ നായിക

മോഹൻലാൽ-സിബി മലയിൽ-ഭാസുരചന്ദ്രൻ ടീം ഒന്നിക്കുന്ന സിനിമയിൽ പാർവതി നായികയാകുന്നു. മുളകുപാടം ഫിലിംസ്‌ നിർമിക്കുന്ന സിനിമയിൽ വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്‌. മോഹൻലാലിന്റെ ക്രിസ്‌മസ്‌ റിലീസാണിത്‌. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിലൂടെ എസ്‌. ഭാസുരചന്ദ്രൻ തിരക്കഥാരംഗത്ത്‌ ശക്തമായ തിരിച്ചുവരവിന്‌ ഒരുങ്ങുകയാണ്‌.

കിരൺ ടി വി അവതാരകയായി ശ്രദ്ധപിടിച്ചു പറ്റിയ പാർവതി ഔട്ട്‌ ഓഫ്‌ സിലബസ്‌, നോട്ട്‌ ബുക്ക്‌, വിനോദയാത്ര എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌. ‘നോട്ട്‌ബുക്കി’ൽ പൂജ എന്ന വിദ്യാർത്ഥിനിയുടെ റോൾ ഗംഭീരമാക്കിയതോടെയാണ്‌ മുഖ്യധാരാ സിനിമക്കാർ പാർവതിയെ ശ്രദ്ധിച്ചു തുടങ്ങിയത്‌. ദിലീപിന്റെ ‘വിനോദയാത്ര’യിൽ സത്യൻ അന്തിക്കാട്‌ മുഖ്യവേഷം നൽകിയതും ഇതേ തുടർന്നായിരുന്നു.

തമിഴകത്തും കാൽവയ്പ്‌ നടത്താൻ ഒരുങ്ങുകയാണ്‌ പാർവതി. ബിഗ്‌ ബജറ്റ്‌ ചിത്രത്തിലേക്കാണ്‌ പാർവതിയെ നായികയായി തിരഞ്ഞെടുത്തിട്ടുള്ളത്‌. മോഹൻലാലിന്റെ നായികാപദം മാതൃഭാഷയിൽ സുന്ദരിയുടെ അടിത്തറ ശക്തമാക്കാൻ പര്യാപ്തമായേക്കും. മുൻനിര നായികമാരെ അവഗണിച്ചാണ്‌ സിബി മലയിൽ പാർവതിയെ മോഹൻലാലിന്റെ ജോഡിയാക്കാൻ തീരുമാനിച്ചിട്ടുള്ളത്‌.

Generated from archived content: cinema3_aug30_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English