തിലകൻ വീണ്ടും സജീവമാകുന്നു

‘ചിന്താമണി കൊലക്കേസി’ൽ വീരമണി വാര്യരായി തിളങ്ങുന്ന അഭിനയചക്രവർത്തി തിലകൻ നഷ്‌ടപ്രതാപം വീണ്ടെടുക്കുന്നു. നീണ്ട ഇടവേളക്കുശേഷമാണ്‌ ഈ നടൻ ഉടനീളം നിറഞ്ഞു നിൽക്കുന്ന വേഷത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്‌. മകളുടെ വിയോഗത്തിൽ മനംനൊന്ത പിതാവായി തിലകൻ എത്തുമ്പോൾ പ്രേക്ഷകർ പഴയ കാലത്തിലേക്ക്‌ തിരിച്ചുപോകുകയാണ്‌.

താരസംഘടനയുമായി പിണക്കത്തിലായതിനെത്തുടർന്നാണ്‌ തിലകന്‌ അവസരങ്ങൾ നഷ്‌ടമായത്‌. സിനിമയിൽ സജീവമായ ചിലരാണ്‌ തന്റെ അവസരങ്ങൾ ഇല്ലാതാക്കുന്നതെന്ന്‌ മാധ്യമങ്ങളിലൂടെ തുറന്നടിച്ചതും മലയാള സിനിമയിൽ നിന്നും തിലകനെ അകറ്റി.

ഒരു ഘട്ടത്തിൽ സീരിയൽ അഭിനയവുമായി ഒതുങ്ങിക്കൂടേണ്ട അവസ്ഥയും ഈ അനുഗ്രഹീത നടനുണ്ടായി. എന്തായാലും തിലകൻ മലയാളത്തിൽ വീണ്ടും സജീവമാകുകയാണ്‌. മുൻനിര സംവിധായകരുടെയെല്ലാം പുതിയ ചിത്രങ്ങളിൽ തിലകനുണ്ട്‌. വിനയന്റെ ‘അതിശയനി’ൽ ശ്രദ്ധേയമായ വേഷമാണ്‌. വിനയൻ ചിത്രമായ ‘സത്യ’ത്തിൽ പ്രധാന വേഷമിട്ടത്‌ തിലകന്‌ സംഘടനയുടെ ശത്രുത നേടിക്കൊടുത്തിരുന്നു.

Generated from archived content: cinema3_apr26_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English