വീണ്ടും സംവൃതയും ദിലീപും

ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച്‌ കരിയറിൽ ഉയർച്ചകൾ മാത്രം നേടിയ നായികമാരിൽ ഒരാളാണ്‌ സംവൃത സുനിൽ. മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവരടക്കം മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കുമൊപ്പം ഇതിനകം ജോഡി ചേർന്നുകഴിഞ്ഞ സംവൃത വീണ്ടും ആദ്യ നായികനൊപ്പം സഹകരിക്കുകയാണ്‌. രാജസേനന്റെ ‘റോമിയോ’യിൽ ദിലീപിന്റെ മൂന്നു നായികമാരിൽ ഒരാളാണ്‌ സംവൃത. വിമലാരാമനും പുതുമുഖം ശ്രുതിയുമാണ്‌ മറ്റു നായികമാർ. റാഫി മെക്കാർട്ടിൻ തിരക്കഥയൊരുക്കുന്ന ‘റോമിയോ’വിൽ ഗായികയുടെ വേഷമാണ്‌ സംവൃതക്ക്‌.

സംവിധായകൻ ലാൽജോസ്‌ ‘രസികനി’ൽ ദിലീപിന്റെ നായികമാരിൽ ഒരാളായി കണ്ണൂർക്കാരി സംവൃതയെ തിരഞ്ഞെടുക്കുകയായിരുന്നു. പാതിവഴിയിൽ മുടങ്ങിയ രഞ്ജിത്തിന്റെ ‘ഹലോ’യിൽ നായികയായി കരാർ ചെയ്യപ്പെട്ട സുന്ദരി, പ്രൊജക്ട്‌ മാറ്റിവെച്ചതിനെ തുടർന്നാണ്‌ ലാൽജോസ്‌ ചിത്രത്തിന്‌ ഡേറ്റ്‌ നൽകിയത്‌. രസികനിലെ തങ്കിയെ തനതു ശൈലിയിലൂടെ അനശ്വരമാക്കിയ സംവൃതയ്‌ക്ക്‌ പിന്നീട്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

Generated from archived content: cinema2_novem6_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English