അന്യഭാഷകളിൽ തിളങ്ങാൻ മംമ്‌ത ഒരുങ്ങുന്നു

ആദ്യ ചിത്രം പുറത്തുവരുന്നതിനുമുമ്പ്‌ മലയാളത്തിലെ മുൻനിര സംവിധായകരുടെ ശ്രദ്ധാകേന്ദ്രമായ പുതുമുഖതാരം മംമ്‌ത മോഹൻദാസിനെ തമിഴിൽ അവതരിപ്പിക്കാൻ ചലച്ചിത്രകാരൻമാരുടെ കിടമത്സരം. അന്യഭാഷാ ഓഫറുകൾ ഒന്നിനു പുറകെ ഒന്നായി എത്തുന്നുണ്ടെങ്കിലും മലയാളത്തിൽ സ്വാധീനശക്തി തെളിയിച്ചിട്ടു മതി മറുകണ്ടം ചാടലെന്നാണ്‌ നായികയുടെ തീരുമാനം. തമിഴും തെലുങ്കും കടന്ന്‌ ബോളിവുഡിലും അരക്കൈ നോക്കാനുളള കണക്കുകൂട്ടലുകളും മംമ്‌തക്കുണ്ട്‌. വി.എം.വിനുവിന്റെ മമ്മൂട്ടി ചിത്രം ബസ്‌ കണ്ടക്‌ടർ, പൃഥ്വിരാജ്‌ നായകനാകുന്ന ‘കാക്കി’, സുരേഷ്‌ ഗോപിയുടെ ‘ലങ്ക’ എന്നിവ കൂടി റിലീസ്‌ ചെയ്യുന്നതോടെ മോഡേൺ-ക്യാരക്‌ടർ വേഷങ്ങൾ ഒരുപോലെ ചേരുന്ന നായിക വിലയേറിയ താരമാകും.

കല്യാൺ, മഹാരാജ, റെയ്‌മണ്ട്‌ തുടങ്ങിയവയുടെ പരസ്യ ചിത്രങ്ങളിലൂടെ രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ട ഈ നായിക അവസാന വർഷ ബിരുദ പരീക്ഷക്കിടെയാണ്‌ ധൃതി പിടിച്ച്‌ ചിത്രങ്ങൾ പൂർത്തിയാക്കുന്നത്‌.

Generated from archived content: cinema2_nove16_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English