‘മുകേഷിന്റെ ഗോൾ’

ഏറെക്കാലത്തിനു ശേഷം കമൽ ചിത്രത്തിൽ മുകേഷ്‌ പ്രത്യക്ഷപ്പെടുന്നു. പുതുമുഖങ്ങളെ അണിനിരത്തി കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മുകേഷിന്‌ ശ്രദ്ധേയമായ വേഷം. ആയുഷ്‌ക്കാലം, എന്നോടിഷ്ടം കൂടാമോ, തൂവൽസ്‌പർശം എന്നീ ചിത്രങ്ങളിലെ നായകവേഷങ്ങൾ മുകേഷിന്റെ കരിയറിൽ നിർണായകങ്ങളാണ്‌. കലവൂർ രവികുമാർ രചിക്കുന്ന ‘ഗോളി’ൽ ഗാനരചന ഗിരീഷ്‌ പുത്തഞ്ചേരിയും വയലാർ ശരത്‌ചന്ദ്രവർമ്മയും നിർവ്വഹിക്കുന്നു. വിദ്യാസാഗർ ഈണം പകരുന്നു.

സത്യൻ അന്തിക്കാടിന്റെ ദിലീപ്‌ ചിത്രത്തിലും നിർണായക പ്രാധാന്യമുള്ള റോളാണ്‌ മുകേഷിന്‌. ദിലീപിന്റെ ജ്യേഷ്‌ഠനായി ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്ന വേഷം. തൻമാത്രയിലൂടെ രണ്ടാം വരവ്‌ നടത്തിയ സീതയാണ്‌ മുകേഷിന്റെ ജോഡി.

Generated from archived content: cinema2_jan26_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English