തൃഷക്ക്‌ അവാർഡ്‌ പടങ്ങളിൽ അഭിനയിക്കാൻ മോഹം

തമിഴ്‌- തെലുങ്ക്‌ സിനിമാരംഗത്തെ നമ്പർവൺ നായികയാണ്‌ തൃഷ. യുവനായകന്മാരോടൊപ്പം ഒട്ടനവധി ഹിറ്റ്‌ചിത്രങ്ങൾ.

ഒരുവർഷം മൂന്നു സിനിമകളിൽ അഭിനയിക്കാനാണ്‌ തൃഷ ഉദ്ദേശിക്കുന്നതെങ്കിലും നിർമാതാക്കളും സംവിധായകരും

സമ്മതിക്കുന്നില്ല. ഇപ്പോൾ അഞ്ചു ചിത്രങ്ങളിലാണ്‌ തൃഷ അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌.

കുരുവി എന്ന തമിഴ്‌ ചിത്രത്തിൽ വിജയിന്റെ നായികയാണ്‌ തൃഷ. ഗൗതം മേനോന്റെ ചെന്നൈയിൽ ഒരു മഴക്ക

​‍ാലമാണ്‌ മറ്റൊരു തമിഴ്‌ ചിത്രം. രാധാമോഹൻ സംവിധാനം ചെയ്യുന്നതാണ്‌ മൂന്നാമത്തെ തമിഴ്‌ചിത്രം. തെലുങ്കിൽ

യുവനായകൻ പ്രഭാസിന്റെ ജോഡിയായും രവി തേജായുടെ ജോഡിയായും രണ്ടു ചിത്രങ്ങൾ.

ഒട്ടേറെ ചിത്രങ്ങൾ സൂപ്പർഹിറ്റായതിനാൽ ഇനി സൂപ്പർഹിറ്റ്‌ ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ തൃഷയ്‌ക്ക്‌ ത്രില്ലില്ല.

രാധാമോഹന്റേത്‌ അവാർഡ്‌ നേടാൻ കഴിയുന്ന ചിത്രമാണെന്നാണ്‌ തൃഷ പറയുന്നത്‌. അത്തരം ചിത്രങ്ങളിൽ

അഭിനയിക്കാനാണ്‌ നടിക്ക്‌ ഇപ്പോൾ മോഹമെന്നും ഗ്ലാമർ നായിക പറയുന്നു. അച്ഛനും മകളും തമ്മിലുള്ള ഗാഢമായ

ബന്ധത്തിന്റെ കഥയാണ്‌ രാധാമോഹൻ പറയുന്നത്‌. ഏറെ അഭിനയസാധ്യതയുള്ള ഇത്തരം കഥാപാത്രങ്ങളായിരിക്കും

തന്റെ ഗ്ലാമർ ഇമേജിനു പകരം ആരാധകർക്ക്‌ പുത്തൻ അനുഭവങ്ങൾ നൽകാൻ പര്യാപ്തമാകുകയെന്ന്‌ തൃഷ

കരുതുന്നു. ഇത്തരം നല്ല ചിത്രങ്ങളിൽ അഭിനയിക്കാൻ വേണ്ടി പ്രതിഫലകാര്യത്തിൽ എന്തു വിട്ടുവീഴ്‌ച ചെയ്യാനും

സൂപ്പർനായിക തയ്യാറുമാണ്‌.

Generated from archived content: cinema1_sept8_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English