സന്തോഷ് പണ്ഡിറ്റിന്റെ ആഗ്രഹം മോഹലാലിന്റെ ഡേറ്റ്

കൃഷ്ണനും രാധയും സൂപ്പര്‍ ഹിറ്റായതോടെ സൂപ്പര്‍സ്റ്റാറായി സ്വയം അവരോധിച്ചിരിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ ആഗ്രഹങ്ങള്‍ക്ക് അതിരില്ല. മോഹന്‍ലാലിന്റെ ഡേറ്റ് നേടുകയും അദ്ദേഹത്തെ നായകനാക്കി ഒരു സിനിമയെടുക്കുകയും വേണമെന്നാണ് ഒരു ലാല്‍ ഫാനായ സന്തോഷ് പണ്ഡിറ്റിന്റെ ആഗ്രഹം. അമ്മ ഭാരവാഹിയായ ഇടവേള ബാബുവാണ് സന്തോഷിന്റെ ഈ ആഗ്രഹം വെളിപ്പെടുത്തിയത്.

കൃഷ്ണനും രാധയും തിയറ്ററുകളിലെത്തിയതിന് പിന്നാലെയാണ് ഇടവേള ബാബുവിന് സന്തോഷ് പണ്ഡിറ്റിന്റെ ഫോണ്‍ കോള്‍ വന്നത്. താര സംഘടനയായ അമ്മയില്‍ അംഗത്വം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ആവശ്യം കേട്ടതല്ലാതെ ഒരു മറുപടി നല്‍കാന്‍‍ ബാബു തയ്യാറായില്ല. ഒടുവില്‍ ഫോണ്‍ സംസാരം അവസാനിപ്പിക്കാന്‍ നോക്കിയപ്പോഴാണ് തന്റെ മറ്റൊരു ആഗ്രഹം പണ്ഡിറ്റ് പ്രകടിപ്പിച്ചത്. എങ്ങനെയെങ്കിലും മോഹന്‍ലാലിന്റെ ഡേറ്റ് സംഘടിപ്പിച്ചു കൊടുക്കണം. ഇത് കേട്ടപ്പോള്‍ ഞെട്ടിയെന്ന് ഇടവേള ബാബു. സന്തോഷ് പണ്ഡിറ്റിന്റെ ഈ ആവശ്യം ലാലിനെ അറിയിക്കുകയും ചെയ്തു. പക്ഷെ ലാല്‍ ഇതിനു പറഞ്ഞ മറുപടി പരസ്യമാക്കില്ലെന്നാണ് ബാബുവിന്റെ നിലപാട്. സൂര്യ ടിവിയിലെ ഒരു അഭിമുഖപരിപാടിയില്‍ പങ്കെടുക്കവെ, ഇടവേള ബാബു തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അതേ സമയം സന്തോഷ് പണ്ഡിറ്റിന്റെ ചിത്രത്തില്‍ നായകനാകാന്‍ ‘ തന്നെ മാത്രമേ കിട്ടിയുള്ളോ’ എന്ന് മോഹന്‍ലാല്‍ പ്രതികരിച്ചതായി ചില പ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്തവന്നിട്ടുണ്ട്

Generated from archived content: cinema1_nov18_11.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English