ശാസ്‌ത്രജ്ഞനായി ജാക്കിഷ്‌റോഫ്‌ മലയാളത്തിൽ

വിനയന്റെ ‘അതിശയൻ’ എന്ന ചിത്രത്തിൽ ശാസ്‌ത്രജ്ഞന്റെ വേഷമിട്ട്‌ ബോളിവുഡ്‌ താരം ജാക്കി ഷ്‌റോഫ്‌ മലയാളത്തിൽ. വടകരയിൽ ഷൂട്ടിംഗ്‌ ആരംഭിച്ച ഈ ചിത്രത്തിൽ ബാലതാരം ദേവദാസും കാവ്യാമാധവനുമാണ്‌ പ്രധാന കഥാപാത്രങ്ങളാകുന്നത്‌. അനാഥബാലന്റെ ആരെയും അതിശയിപ്പിക്കുന്ന രീതിയിലുളള വളർച്ചയാണ്‌ ഇക്കുറി വിനയൻ പ്രമേയമാക്കിയിട്ടുളളത്‌. കഥയിൽ നിർണായക പ്രാധാന്യമുളള വേഷമാണ്‌ ജാക്കിഷ്‌റോഫ്‌ ചെയ്യുന്നത്‌. ദേവദാസിന്റെ കഥാപാത്രത്തിന്‌ അപ്രത്യക്ഷമാകുന്ന വിദ്യ പകർന്നു കൊടുക്കുന്ന ശാസ്‌ത്രജ്ഞനെ ബോളിവുഡ്‌ താരത്തിന്‌ ഇണങ്ങുംവിധമാണ്‌ വിനയൻ രൂപപ്പെടുത്തിയിട്ടുളളത്‌.

പ്രിയദർശന്റെ ചിത്രത്തിൽ നായകനായും ഉപനായകനായും വേഷമിട്ടിട്ടുളള ഈ നടൻ വില്ലൻ വേഷത്തിലൂടെയാണ്‌ കരിയർ തുടങ്ങിയത്‌.

കാവ്യാമാധവൻ പത്രപ്രവർത്തകയുടെ വേഷത്തിലെത്തുന്ന ‘അതിശയൻ’ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്‌ നിർമ്മിക്കുന്നത്‌.

Generated from archived content: cinema1_mar22_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English