വിനീത്‌ – കാവ്യ ജോഡിയുടെ ബനാറസ്‌

കലാസംവിധായകൻ നേമം പുഷ്‌പരാജ്‌ സംവിധാനം ചെയ്യുന്ന ‘ബനാറസി’ൽ കാവ്യാ മാധവനും വിനീതും നായികാനായകൻമാരാകുന്നു. കാശി ഫിലിംസിന്റെ ബാനറിൽ എം.ആർ.നായർ നിർമിക്കുന്ന സിനിമയുടെ തിരക്കഥ ലാൽസലാം ഫെയിം ചെറിയാൻ കൽപ്പകവാടി രചിച്ചിരിക്കുന്നു. നിർമാതാവിന്റെ കഥക്കാണ്‌ ചെറിയാൻ തിരനാടകം എഴുതിയിരിക്കുന്നത്‌. ഗിരീഷ്‌ പുത്തഞ്ചേരിയുടെ ഗാനങ്ങൾക്ക്‌ എം. ജയചന്ദ്രൻ ഈണം പകർന്നിരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ ബനാറസിലാണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ക്രമീകരിച്ചിരിക്കുന്നത്‌. മിനർവ റിലീസ്‌ ‘ബനാറസ്‌’ ചിത്രം തീയേറ്ററുകളിലെത്തിക്കും.

ചെറിയൊരിടവേളക്കുശേഷം ‘മാടമ്പി’യിലൂടെ വീണ്ടും തരംഗമുണർത്തിയ കാവ്യ വിനീതിന്റെ നായികയായി വിരലിലെണ്ണാവുന്ന ചിത്രങ്ങളിലെ പ്രത്യക്ഷപ്പെട്ടിട്ടുളളൂ. ഡാർലിംഗ്‌ ഡാർലിംഗ്‌, വടക്കുംനാഥൻ, പെരുമഴക്കാലം എന്നീ ചിത്രങ്ങളിൽ ഈ ജോഡി ഏറെ തിളങ്ങി.

Generated from archived content: cinema1_july31_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English