സ്നേഹ ജയറാമിന്റെ നായിക

‘തുറുപ്പുഗുലാനി’ൽ മമ്മൂട്ടിയുടെ ജോഡിയായി മലയാളി പ്രേക്ഷകരെ കീഴടക്കിയ സ്നേഹ ജയറാമിന്റെ ഭാര്യയായി മലയാളത്തിൽ വീണ്ടും. അക്‌ബർ സംവിധാനം ചെയ്യുന്ന ‘വെറുതെ ഒരു ഭാര്യ’യിലാണ്‌ ജയറാം-സ്നേഹ ജോഡി അണിനിരക്കുക. കുടുംബപശ്ചാത്തലത്തിൽ ഇതൾവിരിയുന്ന ചിത്രത്തിൽ വീട്ടമ്മയുടെ സുഖദുഃഖങ്ങളാണ്‌ സ്നേഹ പ്രേക്ഷകരുമായി പങ്കുവെയ്‌ക്കുക. ഇടത്തട്ടുകാരനായ ഉദ്യോഗസ്ഥനായി ജയറാമും ആസ്വാദകമനസിൽ ഇടം പിടിച്ചേക്കും.

ജനപ്രീതി തിരിച്ചുപിടിക്കാൻ ഉപയുക്തമായേക്കാവുന്ന പ്രോജക്ടുകളാണ്‌ 2008ൽ ജയറാം കമ്മിറ്റ്‌ ചെയ്തിട്ടുള്ളത്‌. സത്യൻ അന്തിക്കാടിന്റെ കുടുംബചിത്രം ഏറെ പ്രാധാന്യമർഹിക്കുന്നു. ‘കങ്കാരു’വിനു ശേഷം രാജ്‌ബാബു സംവിധാനം ചെയ്യുന്ന ‘പ്ലാസ്‌റ്റിക്‌ സർജറി’യും ശ്രദ്ധനേടാനിടയുണ്ട്‌. ‘നോവൽ’ ആണ്‌ പുതുവർഷത്തിൽ റിലീസ്‌ ചെയ്യുന്ന ആദ്യ ജയറാം ചിത്രം.

Generated from archived content: cinema1_jan14_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English