കുചേലനിൽ സ്‌നേഹ, നമിത

രജനീകാന്തിന്റെ പുതിയ ചിത്രം ‘കുചേലൻ’ താരനിബിഡമാക്കാനാണ്‌ സംവിധായകൻ പി. വാസുവിന്റെ തീരുമാനം. സൂപ്പർതാരമായി രജനി നിറയുന്ന സിനിമയിൽ ജനപ്രിയ നായികമാരെ അണിനിരത്തി പ്രേക്ഷകരെ സ്വാധീനിക്കാനുളള നീക്കം തുടങ്ങിക്കഴിഞ്ഞു. സിനിമ പശ്ചാത്തലമുളള കഥയായതിനാൽ സിനിമാനടിമാരായി തന്നെ താരസുന്ദരിമാരെ ‘കുചേലനി’ൽ ഉൾപ്പെടുത്താമെന്ന എളുപ്പവഴിയും അണിയറ പ്രവർത്തകർക്കുണ്ട്‌.

സ്‌നേഹയും നമിതയുമാണ്‌ പുതുതായി ‘കുചേലനി’ൽ കടന്നുകയറിയിട്ടുളളത്‌. മലയാളി സുന്ദരിമാരായ നയൻതാരയും മംമ്‌താ മോഹൻദാസും നേരത്തെ പ്രൊജക്‌ടിൽ ഇടംനേടിയിരുന്നു. ബോളിവുഡിനെ പ്രതിനിധീകരിച്ച്‌ തബുവും ചിത്രത്തിലുണ്ടാകും. കരിയറിൽ താഴ്‌ച നേരിടുന്ന സ്‌നേഹ രജനീചിത്രത്തിൽ അതിഥിതാരമായി സഹകരിക്കാനാവുന്നതിൽ ഏറെ സന്തുഷ്‌ടയാണ്‌. താരസുന്ദരിമാരെയെല്ലാം ഒരു ഗാനരംഗത്തിൽ പങ്കെടുപ്പിക്കാനുളള നീക്കവും നടക്കുന്നുണ്ട്‌.

‘കഥ പറയുമ്പോളി’ന്റെ റീമേക്കായ ‘കുചേലനി’ലും മീന തന്നെയാണ്‌ നായിക. സിമ്രാൻ, തബു, പത്മപ്രിയ എന്നിവരെ പരിഗണിച്ച ശേഷമാണ്‌ മീന തന്നെ മതിയെന്ന്‌ അണിയറക്കാർ തീരുമാനിച്ചത്‌. ശ്രീനിവാസന്റെ ബാർബർ ബാലനെ പ്രതിനിധീകരിക്കുന്നത്‌ പശുപതിയാണ്‌. തെലുങ്ക്‌ റീമേക്കിലും മീന തന്നെയാണ്‌ നായിക. ‘കഥ പറയുമ്പോളി’ൽ വേഷമിട്ട ഷഫ്‌ന, രേവതി ശിവകുമാർ, അമൽ അശോക്‌ എന്നിവർ തമിഴ്‌, തെലുങ്ക്‌ റീമേക്കുകളിൽ ബാർബറുടെ മക്കളായി പ്രത്യക്ഷപ്പെടും.

Generated from archived content: cinema1_apr2_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English