താരാട്ടുപാട്ടുമായി ഗായത്രി വീണ്ടും

മുല്ലയിലെ ‘കണ്ണിൻവാതിൽ ചാരാതെ…’ എന്ന താരാട്ടുപാട്ടിലൂടെ യുവഗായിക ഗായത്രി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഭാവാർദ്രതയോടെയുളള ആലാപനമാണ്‌ ഈ ഗാനത്തെ പോപ്പുലറാക്കിയ പ്രധാനഘടകം. ദേവാനന്ദിന്റെ ശബ്‌ദത്തിലും ഈ പാട്ട്‌ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. സംഗീതസംവിധായകൻ വിദ്യാസാഗറിന്റെ ശിക്ഷണത്തിൽ അധികമൊന്നും പാടിയിട്ടില്ലാത്ത ഗായത്രിയുടെ കരിയറിൽ നിർണായകമാകുകയാണ്‌ ഈ ഗാനം.

‘മകൾക്ക്‌’ എന്ന സിനിമയിലെ ‘ചാഞ്ചാടിയാടിയുറങ്ങുനീ…’ എന്നു തുടങ്ങുന്ന ഗാനത്തിനുശേഷം മറ്റൊരു താരാട്ടുപാട്ടുകൂടി ഹിറ്റായതിന്റെ ത്രില്ലിലാണ്‌ ഗായത്രി. പിന്നണിഗാനരംഗത്ത്‌ തിരക്കേറുമ്പോഴും ഹിന്ദുസ്ഥാനി കച്ചേരിയും ഗസലുകളുമൊന്നും ഈ ഗായിക ഒഴിവാക്കുന്നില്ല. ‘അരയന്നങ്ങളുടെ വീട്ടി’ലൂടെ രവീന്ദ്രൻ പിന്നണിഗായികയായി അവതരിപ്പിച്ച ഗായത്രി ‘സസ്‌നേഹം സുമിത്ര’യിലെ ‘എന്തേ നീ കണ്ണാ…’ എന്ന പാട്ട്‌ അതിമനോഹരമായി ആലപിച്ച്‌ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി.

Generated from archived content: cinema1_apr26_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English