പത്മപ്രിയ സെലക്‌ടീവായി

‘ചാരുലതയുടെ ബാക്കി’ എന്ന ഹ്രസ്വചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്മപ്രിയ മലയാളത്തിൽ തീർത്തും സെലക്‌ടീവായിരിക്കുകയാണ്‌. അതിശക്തമായ വേഷമാണെങ്കിൽ മാത്രം ഡേറ്റ്‌ നൽകിയാൽ മതിയെന്ന തീരുമാനത്തിലാണത്രേ നായിക. ലോകപ്രശസ്‌ത സംവിധായകരായ അടൂർ ഗോപാലകധഷ്‌ണൻ, ഷാജി എൻ.കരുൺ എന്നിവർക്കൊപ്പം സഹകരിക്കാനായത്‌ പത്മപ്രിയക്ക്‌ തുണയായി. മമ്മൂട്ടിയുടെ കുട്ടിസ്രങ്ക്‌, പഴശ്ശിരാജ എന്നീ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുന്നതോടെ ഈ നടിയുടെ സ്വീകാര്യതയേറും. മമ്മൂട്ടിക്കൊപ്പം എഴു ചിത്രങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ പത്മപ്രിയ തലമുതിർന്ന താരങ്ങളുടെയും പൃഥിരാജ്‌ പോലുള്ള യുവനായകരുടെ ജോഡിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ‘ഭാര്യ സ്വന്തം സുഹൃത്ത്‌’ ആണ്‌ പത്മപ്രിയയുടെ പുതിയ റിലീസ്‌ 27ന്‌ തീയറ്ററുകളിലെത്തുന്ന ചിത്രത്തിൽ മുകേഷാണ്‌ നായകൻ.

Generated from archived content: cinima1_feb19_09.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English